ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ ‘കറക്കം’ നാളെ മുതൽ തിയേറ്ററുകളിലേക്ക് ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും തുടർന്നുണ്ടാകുന്ന വിചിത്രവും രസകരവുമായ സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം മലയാള സിനിമ ലോകത്തെ ഒരു പുതുപുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിംബർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം. ധനുഷ് വർഗീസിന്റെ കഥയെ ആസ്പദമാക്കി നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സാം സി. എസ്. ആണ്. ബബ്ലു അജു ഛായാഗ്രഹണവും നിതിൻ രാജ് അറോൾ എഡിറ്റിംഗും നിർവഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പരാരി, ഹരീഷ് മോഹനൻ, സു എന്നിവർ ഗാനരചനയും രാജേഷ് പി. വേലായുധൻ കലാസംവിധാനവും അരവിന്ദ് മേനോൻ സൗണ്ട് മിക്സിംഗും സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത്.

ട്രെയിലർ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും വർധിച്ചിരിക്കുകയാണ്. സംഗീതവും ദുരൂഹതയും നർമ്മവും അമാനുഷിക സംഭവങ്ങളും കൂടിച്ചേരുന്ന കറക്കം മെയ് 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയിൽ പുതുമയാർന്നൊരു ഹൊറർ-കോമഡി അനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് ചിത്രം.

YouTube video player