തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ശേഷം ഈ ചിത്രം ഇപ്പോൾ സോണി ലിവിലൂടെ ഒടിടിയിൽ സ്ട്രീം ചെയ്യുന്നു.

പേരിലുള്ള വ്യത്യസ്തത പോലെ തന്നെ അവതരണത്തിലും പുതുമ സമ്മാനിച്ച് പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ കറക്കം. മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പേരിന് രണ്ട് അർത്ഥതലങ്ങളുണ്ട് - ഒരു ‘ട്രിപ്പ്’, അല്ലെങ്കിൽ പ്രേതങ്ങളുടെ ശല്യം മൂലം ജീവിതം ഒരു വട്ടം ചുറ്റുന്ന അവസ്ഥ. ഈ രണ്ട് അർത്ഥങ്ങളും ചിത്രത്തിന്റെ കഥയോടും അവതരണത്തോടും അത്രമേൽ ചേർന്നുനിൽക്കുന്നതാണ്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ, ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളുടെയും അവരെ പിന്തുടരുന്ന റെട്രോ ആത്മാക്കളുടെയും കഥയാണ് ഹാസ്യവും സംഗീതവും ചേർത്ത് അവതരിപ്പിക്കുന്നത്. പേടിപ്പിക്കുന്നതിനേക്കാൾ രസിപ്പിക്കുന്ന പ്രേതങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന ഇരുണ്ട അന്തരീക്ഷത്തിനുപകരം, നിറങ്ങളാലും പാട്ടുകളാലും ഡാൻസുകളാലും പ്രേക്ഷകരെ ഒരു വ്യത്യസ്ത ‘ട്രിപ്പ്’ ലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അനുഭവമാണ് ‘കറക്കം’ ഒരുക്കുന്നത്.

അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എൺപതുകളുടെ ഡിസ്കോ കാലഘട്ടവും ഇന്നത്തെ ന്യൂജനറേഷൻ ജീവിതശൈലിയും കൂട്ടിച്ചേർക്കുന്ന ദൃശ്യഭാഷയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നു.

YouTube video player