Asianet News MalayalamAsianet News Malayalam

Kareena Kapoor Covid : കരീനയുടെ വീട് സീൽ ചെയ്തു, നടി 'സൂപ്പർ സ്പ്രെഡ്ഡർ' ആണോ എന്ന ആശങ്കയിൽ മുംബൈ കോർപ്പറേഷൻ

കരീനയുടെ വീട്ടിൽ കൊവിഡ് പരിശോധന, നടിമാർ സമ്പർക്ക വിവരങ്ങൾ നൽകുന്നില്ലെന്ന് മുംബൈ കോർപ്പറേഷൻ
 

Kareena Kapoor's house sealed after she test Covid Positive
Author
Mumbai, First Published Dec 14, 2021, 11:50 AM IST

ദില്ലി: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി കരീന കപൂറിൻ്റെയും (Kareena Kapoor) അമൃത അറോറയുടേയും (Amrita Arora) വീട്ടിൽ മുംബൈ കോർപ്പറേഷൻ കൊവിഡ് (Covid 19) പരിശോധന നടത്തും. ബംഗ്ലാവുകളിൽ സമ്പർക്കത്തിൽ വന്നവരെ എല്ലാവരെയും പരിശോധിക്കും. ഇവരുടെ വസതികൾ കഴിഞ്ഞ ദിവസം കോർപ്പറേഷൻ സീൽ ചെയ്തിരുന്നു.

ഇന്നലെയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സമ്പർക്കത്തിൽ വന്നവരെ കുറിച്ചുള്ള വിവരങ്ങൾ നടിമാർ നൽകുന്നില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു. എന്നാൽ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കരീനയിൽ നിന്ന് കൂടുതൽ പേർക്ക് കൊവിഡ് പടർന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോർപ്പറേഷൻ.

കൊവിഡ് ചട്ടം ലംഘിച്ച് നിരവധി പാർട്ടികളിൽ കരീന പങ്കെടുത്തിരുന്നുവെന്നാണ് കോർപ്പറേഷൻ ആരോപിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും. ഇവര്‍ പലപ്പോഴും ഒരുമിച്ച് പാര്‍ട്ടികള്‍ നടത്താറുമുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios