കരീന കപൂര്‍ പങ്കുവെച്ച ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു (Kareena Kapoor).

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. ഫിറ്റ്‍നെസില്‍ ഏറെ ശ്രദ്ധ കാട്ടുന്ന താരവുമാണ് കരീന കപൂര്‍. ഫിറ്റ്‍നെസില്‍ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കരീന കപൂര്‍ പലപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ കരീന കപൂര്‍ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത് (Kareena Kapoor).

കരീന കപൂര്‍ താൻ യോഗ ചെയ്യുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ലോകം തന്നെ യോഗ മാറ്റാണ് എന്ന് കരീന കപൂര്‍ എഴുതിയിരിക്കുന്നു. എന്തായാലും യോഗാ പോസിലുള്ള കരീന കപൂറിന്റെ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'ലാല്‍ സിംഗ് ഛദ്ദ' എന്ന സിനിമയാണ് കരീന കപൂറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

ആമിര്‍ ഖാൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു ചിത്രം റിലീസ് വൈകിയത്. കരീനയുടേതായി റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു

'കഹാനി' എന്ന ഗാനമാണ് ചിത്രത്തിന്റേതാതായി പുറത്തുവിട്ടത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കരീന കപൂറിനും ആമിര്‍ ഖാനും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Read More : മോഹൻലാലിനൊപ്പം പി വി സിന്ധു, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹൻലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ മോഹൻലാലിന്റെ ആരാധകരായുണ്ട്. മോഹൻലാലിനൊന്നിച്ചുള്ള ഫോട്ടോ എടുക്കുക എന്ന താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവയ്‍ക്കുകയാണ് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു (Mohanlal).

ഗോവയില്‍ ജിമ്മില്‍ വെച്ചാണ് മോഹൻലാലും പി വി സിന്ധുവും കണ്ടത്. ക്യാപ്ഷൻ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വലിയ സന്തോഷം എന്നാണ് പി വി സിന്ധു കുറിച്ചിരിക്കുന്നത്. എന്തായാലും മോഹൻലാലും പി വി സിന്ധുവും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍.

'ബറോസ്' എന്ന ചിത്രം പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ളതാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. നടൻ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.

ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. പല കാരണങ്ങളാല്‍ ചിത്രം ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഒടുവില്‍ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവയ്‍ക്കേണ്ടി വന്നപ്പോള്‍ കണ്ടിന്യൂറ്റി നഷ്‍ടമാകുമെന്ന് പറഞ്ഞ് ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും മോഹൻലാല്‍ പറഞ്ഞിരുന്നു.

വീണ്ടും 'ബറോസ്' ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ മോഹൻലാല്‍ സംവിധായകനായുള്ള തുടക്കം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. 'ബറോസ്' എന്ന ചിത്രത്തില്‍ മൊട്ടയടിച്ചുള്ള ലുക്കിലാണ് മോഹൻലാലിനെ കാണാനാകുക. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനീഷ് ഉപാസന ആണ് ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.