മീശ എന്ന ചിത്രത്തിലെ ഗാനം.

കേരളത്തിലെ തിയേറ്ററുകളിൽ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ 'മീശ' എന്ന ചിത്രത്തിലെ, 'കടലായി' എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ പ്രവർത്തകർ.

ഇന്ന് എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്‍ത ഈ ഗാനം അതിന്റെ തീവ്രതയും മനോഹരമായ സംഗീതവും കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. വെറുമൊരു ഗാനമെന്നതിലുപരി, 'മീശ'യുടെ സാരാംശം ഉൾക്കൊള്ളുന്നതായ ഗാനമാണ് 'കടലായി' എന്ന് ആസ്വദകർ പറയുന്നു.

ജോബ് കുര്യനും സൗപർണിക രാജഗോപാലും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ധന്യ സുരേഷ് മേനോനും സൗപർണിക രാജഗോപാലും ചേർന്നെഴുതിയ വരികൾക്ക് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. 'മീശ' എന്ന സിനിമ മനോഹരമായി പ്രതിപാദിക്കുന്ന പ്രകൃതിയുടെയും വികാരങ്ങളുടെയും ആഴങ്ങളിലേക്ക് ഈ ഗാനം നമ്മെ കൊണ്ടുപോകുന്നു. എൻ.എച്ച്.ക്യൂ സ്റ്റുഡിയോയിൽ കിരൺ ലാൽ ആണ് ഗാനത്തിൻ്റെ മിക്സിങ്ങും മാസ്റ്ററിംഗും നിർവഹിച്ചിരിക്കുന്നത്. ബിനിൽ എൽദോസും ഓംകാരദാസ് ഒ.എസ്സും ചേർന്ന് എൻ.എച്ച്.ക്യൂ, കൊച്ചിയിൽ റെക്കോർഡ് ചെയ്‍തിരിക്കുന്നു.

യൂണികോൺ മൂവീസിന്റെ ബാനറിൽ എംസി ജോസഫ് എഴുതി സംവിധാനം ചെയ്‍ത 'മീശ', റിലീസിന് ശേഷം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ നല്ല അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. വികൃതിക്ക് ശേഷം എം സി സംവിധാനം ചെയ്‍ത ചിത്രത്തിൽ തമിഴ് നടൻ കതിർ, ഹക്കീം, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ , സുധി കോപ്പ, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. ‘സരിഗമ മലയാള’ത്തിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. കലാസംവിധാനം മകേഷ് മോഹനനും, സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്. സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷുമാണ്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപതി, ഡിഐ ചെയ്‍തിരിക്കുന്നത് പോയറ്റിക്ക്, വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്സ്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, പ്രൊമോ ഡിസൈനുകൾ ചെയ്‍തിരിക്കുന്നത് ഇല്ലുമിനാർട്ടിസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. സീഡ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക