തിരുവനന്തപുരം: ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'ഇഷ്ക്' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ശിവ മോഹയാണ് 'ഇഷ്കി'ന്‍റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. 

'ഇഷ്കി'ല്‍ ഷെയ്ന്‍ നിഗം അവതരിപ്പിച്ച സച്ചി എന്ന കഥാപാത്രത്തെ തമിഴ് നടന്‍ കതിരാണ് അവതരിപ്പിക്കുന്നത്.  'പരിയേരും പെരുമാള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് കതിര്‍. വി‍ജയ്‍‍യുടെ 'ബിഗിലാ'ണ് കതിര്‍ അവസാനമായി അഭിനയിച്ച ചിത്രം. ഈഗിള്‍ പ്രൊഡക്ഷന്‍സാണ് 'ഇഷ്കി'ന്‍റെ തമിഴ് റീമേക്ക് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. 

Read More: 'അടുത്ത പ്രസംഗത്തിനായി കാത്തിരിക്കുന്നു'; വിജയ്‍യെ പിന്തുണച്ച് അജു വര്‍ഗീസ്