ആഡംബര നൗകയിൽ പോപ് താരത്തോടൊപ്പം ഹോട്ട് ലുക്കിൽ കനേഡിയൻ മുൻ പ്രധാനമന്ത്രി ട്രൂഡോ. കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയിൽ ഇരുവരും ചുംബിക്കുന്ന ചിത്രം പുറത്തുവന്നു.

ന്യൂയോർക്ക്: കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പോപ് താരം കാറ്റി പെറിയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിന് സ്ഥിരീകരണം. കാലിഫോർണിയയിലെ സാന്താ ബാർബറയിലെ കാറ്റി പെറിയുടെ ആഡംബര നൗകയിൽ ഇരുവരും ചുംബിക്കുന്ന ചിത്രം പുറത്തുവന്നു. മോൺട്രിയലിൽ അത്താഴ വിരുന്നിനിടെ മാധ്യമ ശ്രദ്ധയിൽ അസ്വസ്ഥനായ ജസ്റ്റിൻ ട്രൂഡോ, നടിയുമായി അകന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെയാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. വൈറലായ ചിത്രങ്ങളിൽ, പെറി കറുത്ത നീന്തൽക്കുപ്പായത്തിൽ ട്രൂഡോയെ ചുംബിക്കുന്നതായി കാണാം. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെയും ഫോട്ടോകൾ പുറത്തുവന്നു. 

ജൂലൈയിൽ മോൺട്രിയലിൽ നടന്ന ഒരു അത്താഴവിരുന്നിനിടെയാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. കാനഡയിൽ നടന്ന കാറ്റി പെറിയുടെ ലൈഫ് ടൈംസ് ടൂർ സ്റ്റോപ്പിലും ട്രൂഡോ പങ്കെടുത്തു. ഏഴ് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2025 ജൂണിൽ പെറി നടൻ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. മകൾ ഡെയ്‌സി ഡോവിനെ ഒരുമിച്ച് വളർത്തുകയാണെന്ന് ഇരുവകും സ്ഥിരീകരിച്ചു. 18 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം, 2023 ഓഗസ്റ്റിൽ ട്രൂഡോ ഭാര്യ സോഫി ഗ്രിഗോയറിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചു. അവർക്ക് മൂന്ന് കുട്ടികളുണ്ട്.