മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലുമെത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയ താരം. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ കീര്‍ത്തി സുരേഷിന്റെ പുതിയ തെലുങ്ക് ചിത്രമായ രംഗ് ദേയുടെയും റിലീസാണ് എല്ലാവരെയും സന്തോഷത്തിലാകുന്നത്. കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്‍ത പോസ്റ്ററില്‍ നിന്നു തന്നെയാണ് റിലീസ് ഡേറ്റ് വ്യക്തമാകുന്നത്. നിതിൻ നായകനാകുന്ന ചിത്രം മാര്‍ച്ച് 26ന് ആണ് തിയറ്ററില്‍ എത്തുക.

രംഗ് ദേയുടെ ചിത്രീകരണം ദുബാ‍യ്‍യിലായിരുന്നു നടന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ഫോട്ടോ ചോര്‍ന്നിരുന്നു. വഴിയാത്രക്കാരൻ എടുത്ത ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ മുമ്പും കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്‍തിരുന്നു. ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറാണ് രംഗ് ദെ.

നിതിന്റെയും ശാലിനിയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്.

ദേവി ശ്രീ പ്രസാദ് ആണ് രംഗ് ദേയുടെ സംഗീത സംവിധായകൻ.