വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളിലെത്തി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോള്‍ കീര്‍ത്തി സുരേഷ് തിയറ്ററില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാസ്റ്റര്‍ കാണാൻ എത്തിയതാണ് കീര്‍ത്തി സുരേഷും.

ഏതാണ്ട് ഒരു വര്‍ഷത്തോളം തിയറ്ററുകള്‍ കൊവിഡ് കാരണം തുറന്നില്ല. തെന്നിന്ത്യയില്‍ തിയറ്ററുകള്‍ക്ക് ആവേശമായി മാസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിനുമെത്തി. ഒരു വർഷം മുഴുവൻ കാത്തിരുന്ന ശേഷം ഒരു തിയേറ്ററിൽ തിരിച്ചെത്തുന്നത് എത്രമാത്രം ആവേശഭരിതമാണെന്ന് വിവരിക്കാൻ പോലും കഴിയില്ല, ഇതിലും മികച്ചത് എന്താണ്, ഇത് അതിനുള്ളതാണ് മാസ്റ്റര്‍ എന്നാണ് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്. തിയറ്ററില്‍ എത്തിയ കാര്യം കീര്‍ത്തി സുരേഷ് പറയുന്നു. കീര്‍ത്തി സുരേഷ് തിയറ്ററിലെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരുന്നു. ഏറെക്കാലം കഴിഞ്ഞ് വിജയ് ചിത്രം തിയറ്ററില്‍ എത്തുമ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്.

ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. വാത്തി എന്ന ഗാനം ഒട്ടേറെ പേര്‍ കണ്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.