ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ അജയ് ദേവഗൺ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കീർത്തി സുരേഷ്‌. അജയ്‌ ദേവഗൺ നായകനാകുന്ന 'മൈദാൻ' എന്ന ഹിന്ദി ചിത്രത്തിലാണ് കീർത്തി സുരേഷ്‌ നായികയാകുന്നത്‌. ബദായി ഹോ സംവിധാനം ചെയ്ത അമിത്‌ രവീന്ദർനാഥ്‌ ശർമയാണ് ചിത്രം ഒരുക്കുന്നത്‌

ഫുട്ബോൾ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണകാലമായ 1952 മുതൽ 1962 വരെയുള്ള കാലഘട്ടമാണ് അവതരിപ്പിക്കുന്നത്. ബോണി കപൂർ, ആകാശ്‌ ചൗള, അരുണാവ സെൻഗുപ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. ചിത്രത്തില്‍ അജയ് ദേവഗണ്ണിന്റെ ഭാര്യാ വേഷമാണ് കീര്‍ത്തിയുടേത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.