അടിതെറ്റി കെജിഎഫ് നിര്‍മാതാക്കള്‍, ദുരന്തമായി കളക്ഷൻ, കീര്‍ത്തി സുരേഷ് നായികയായ ആ ചിത്രം കൂപ്പുകുത്തി
കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തിന്റെ കളക്ഷൻ ദയനീയം.
തമിഴകത്ത് അടുത്ത കാലത്ത് നിരവധി ചിത്രങ്ങള്‍ പരാജയം നേരിട്ടിരുന്നു. എന്നാല്‍ ധനുഷിന്റെ രായൻ അടക്കമുള്ള സിനിമകള്‍ തമിഴകത്തെ വിജയത്തിലേക്ക് നയിക്കുകയും ചെയ്‍തു. എന്തായാലും 2023ലെ വിജയം തമിഴ് സിനിമകള്‍ക്ക് ആവര്‍ത്തിക്കാനാകുന്നില്ല. കീര്‍ത്തി സുരേഷിന്റെ രഘുതാത്ത സിനിമയും കളക്ഷനില്‍ ദയനീയമായി പരാജയപ്പെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
രഘു താത്തയ്‍ക്ക് 63 ലക്ഷമാണ് കളക്ഷൻ ഇന്ത്യയില്‍ ആകെ നേടാനായത് എന്നാണ് സിനിമാ അനലിസ്റ്റുകളായ സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. സുമൻ കുമാറാണ് രഘു താത്തയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തി സുരേഷിന്റെ രഘു താത്ത.
കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ സൈറണാണ് പ്രദര്‍ശനത്തിനെത്തിയത്. ജയം രവിയാണ് നായക കഥാപാത്രമായി ചിത്രത്തില്‍ എത്തിയത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായ ചിത്രം എന്ന ഒരു പ്രത്യേകതയുള്ള സൈറണില്‍ നായികയായി അനുപ പരമേശ്വരനും എത്തിയപ്പോള്‍ ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.
തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.
Read More: ടിക്കറ്റ് വില്‍പന നിരാശപ്പെടുത്തുന്നോ?, വിജയ്‍യുടെ ദ ഗോട്ടിന്റെ കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക