കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രം സര്‍ക്കാരു വാരി പാട്ടയില്‍ മഹേഷ് ബാബുവാണ് നായകൻ.

കീര്‍ത്തി സുരേഷ് (Keerthy Suresh) നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകനാകുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഫോട്ടോ പുറത്തുവിട്ടിരിക്കുയാണ് സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകര്‍.

Scroll to load tweet…

സര്‍ക്കാരു വാരി പാട്ടയുടെ ചിത്രീകരണം ഇപോള്‍ സ്‍പെയിനില്‍ നടക്കുകയാണ് എന്ന് ഇൻഡസ്‍ട്രി ട്രാക്കര്‍ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. അടുത്ത വര്‍ഷം 13നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. നടി കീര്‍ത്തി സുരേഷിന് ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമാണെന്ന് നേരത്തെ മഹേഷ് ബാബു വ്യക്തമാക്കിയിരുന്നു. പരുശുറാം ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സര്‍ക്കാരു വാരി പാട്ടയെന്ന ചിത്രത്തിന്റെ നിര്‍മാണ് മൈത്രി മൂവി മേക്കേഴ്‍സിന്റേതാണ്.

എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ സര്‍ക്കാരു വാരി പാട്ടയില്‍ അഭിനയിക്കുന്നു. കീര്‍ത്തിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.