Asianet News MalayalamAsianet News Malayalam

'കെജിഎഫിന് അഞ്ച് ഭാഗത്തോളം ഉണ്ട്; അഞ്ചാം ഭാഗത്തിന് ശേഷം യാഷ് ആയിരിക്കില്ല റോക്കി ഭായി'

പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ കെജിഎഫ് 3 അടുത്തെങ്ങും ഉണ്ടാകില്ലെന്നാണ് പറയുന്നത്. കെജിഎഫ് 3യുടെ എന്തെങ്കിവും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ. 

KGF 3 Not Coming 'Anytime Soon', Yash Starrer To Go On Floors By 2025
Author
First Published Jan 9, 2023, 11:32 AM IST

ബെംഗലൂരു: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് കെജിഎഫ്. കെജിഎഫ് ഒന്നാം ഭാഗം അപ്രതീക്ഷിതമായി പാന്‍ ഇന്ത്യ ഹിറ്റായപ്പോള്‍. രണ്ടാം ഭാഗം തിരുത്തികുറിച്ചത് ഒട്ടവധി ബോക്സ് ഓഫീസ് റെക്കോഡുകളാണ്. ഇപ്പോള്‍ കെജിഎഫ് ചിത്രങ്ങളുടെ ഭാവി എന്താണ് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് കിർഗന്ദൂർ കെജിഎഫ് 3 അടുത്തെങ്ങും ഉണ്ടാകില്ലെന്നാണ് പറയുന്നത്. കെജിഎഫ് 3യുടെ എന്തെങ്കിവും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ. ചിത്രത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് നീല്‍ വളരെ തിരക്കിലാണ് ഇപ്പോള്‍ വിജയ് കിർഗന്ദൂർ  ഇതിന് കാരണം വ്യക്തമാക്കി. ഒരു പ്രീ പ്രൊഡക്ഷന്‍ ജോലികളും കെജിഎഫ് 3ക്ക് വേണ്ടി ആരംഭിച്ചില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

കെ‌ജി‌എഫിന്റെ അഞ്ചാം ഭാഗത്ത് എത്തുമ്പോള്‍ യാഷ് ആയിരിക്കില്ല റോക്കി ഭായി വേഷം ചെയ്യുകയെന്നും വിജയ് കിർഗന്ദൂർ വെളിപ്പെടുത്തി. "കെജിഎഫ് ഫ്രാഞ്ചൈസിയിൽ അഞ്ചാം ഭാഗത്തിന് ശേഷം മറ്റൊരു നായകൻ റോക്കി ഭായിയുടെ വേഷം ചെയ്യാൻ സാധ്യതയുണ്ട്, ജെയിംസ് ബോണ്ട് സീരീസ് പോലെ, നായകന്മാര്‍ മാറണം എന്നാണ് ആഗ്രഹിക്കുന്നത്" അദ്ദേഹം പറഞ്ഞു. കെജിഎഫ് 3 2026 ൽ പുറത്തിറങ്ങിയേക്കാമെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത്. 

അതേ സമയം റോക്കി ഭായ് എന്ന് ആരാധകർ വിളിക്കുന്ന യാഷിന്റെ പിറന്നാളാണ് കഴിഞ്ഞ ദിവസം. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ടീം കെജിഎഫ് ആശംസ അറിയിച്ചു കൊണ്ട് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു. 

"ഒരു ഗംഭീരമായ സിനിമ ആയിരുന്നു കെജിഎഫ് ചാപ്റ്റർ 2, ഉടൻ തന്നെ മറ്റൊരു മോൺസ്റ്ററിനായി കാത്തിരിക്കുന്നു. സ്വപ്‌നത്തെ രൂപപ്പെടുത്തി അതിനപ്പുറത്തേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യനോട്. ഞങ്ങളുടെ റോക്കി ഭായ്, യാഷിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. അതിശയകരമായ ഒരു വർഷവും ഉണ്ടാകട്ടെ!", എന്നാണ് കെജിഎഫ് ടിം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചത്. 

അതേ സമയം സലാറിന്റെ റിലീസിന് പിന്നാലെ കെജിഎഫ് 3 പണിപ്പുരയിലേക്ക് പ്രശാന്ത് നീൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

ഷീസാൻ ഖാനും കുടുംബവും അവളെ ഉപയോഗിച്ചു ആരോപണവുമായി ടുണീഷ ശർമ്മയുടെ അമ്മ

ബോളിവുഡ് ബഹിഷ്‌കരണ പ്രവണത അവസാനിപ്പിക്കാൻ യോഗിയുടെ സഹായം തേടി സുനിൽ ഷെട്ടി

Follow Us:
Download App:
  • android
  • ios