കെജിഎഫ് ഫെയിം യാഷ് ഹൈദരാബാദില്‍ ചിത്രീകരണത്തില്‍ പങ്കെടുത്തുകയാണ്. കെജിഎഫ് ചാപ്റ്റര്‍ ആണ് യാഷ് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംവിധായകൻ ദില്‍ രാജുവിന്റെ ജന്മദിന ആഘോഷചടങ്ങില്‍ യാഷ് തിളങ്ങിയതാണ് ചര്‍ച്ച. ഒട്ടേറെ താരങ്ങള്‍ ചടങ്ങിന് എത്തിയരുന്നു. എന്നാല്‍ തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള യാഷും കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെയും ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

യാഷും പ്രശാന്ത് നീലുമായി അടുത്ത ബന്ധമുള്ള ആളാണ് ദില്‍ രാജു. കന്നഡയില്‍ നിന്നുള്ള ഇരുവരെയും ദില്‍ രാജും പ്രത്യേകം ജന്മദിന ചടങ്ങിലേക്ക് പ്രത്യകം ക്ഷണിക്കുകയായിരുന്നു. വലിയ സ്വീകരണമാണ് യാഷിനും പ്രശാന്ത് നീലിനും ദില്‍ രാജ് നല്‍കിയത്. കെജിഎഫിന്റെ നിര്‍ണായകമായ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. യാഷ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോ അടുത്തിടെ ശ്രദ്ധേയമായിരുന്നു. യാഷ് സിനിമയില്‍ സ്വയം വിളിക്കുന്നത് വില്ലൻ എന്നാണ്. 

സഞ്‍ജയ് ദത്ത് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

സിനിമയുടെ അവസാന ഷെഡ്യൂള്‍ ഇപ്പോള്‍ നടക്കുന്നത്.