ലിയാനാര്‍ഡോ ഡികാപ്രിയോയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വണ്‍സ് അപ് ഓണ്‍ എ ടൈം ഇൻ ഹോളിവുഡ്. ചിത്രത്തില്‍ ഒരു നടനായിട്ടുതന്നെയാണ് ഡികാപ്രിയോ അഭിനയിച്ചത്. ടറന്റീനോയാണ്  ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡികാപ്രിയോയുടെ പുതിയ സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

കില്ലേഴ്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍ എന്ന ചിത്രത്തിലാണ് ഡികാപ്രിയോ അടുത്തതായി നായകനാകുന്നത്. ടോം വൈറ്റ് എന്ന കഥാപാത്രമായിട്ടാണ് ഡികാപ്രിയോ അഭിനയിക്കുന്നത്.  മാര്‍ട്ടിൻ സ്‍കോര്‍സെസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കില്ലേഴ്സ്‍ ഓഫ് ദ ഫ്ലവര്‍ മൂണ്‍ എന്ന നോണ്‍ ഫിക്ഷൻ പുസ്‍തകത്തെ ആസ്‍പദമാക്കിയായിരിക്കും സിനിമയൊരുങ്ങുക. ഡേവിഡ് ഗ്രാൻ ആണ് പുസ്‍തകം എഴുതിയിരിക്കുന്നത്.