അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനോട് പൊട്ടിത്തെറിച്ച് സംസാരിച്ച ലളിത, നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും' എന്നാണ് ഉമ്മറിന്‍റെ മുഖത്ത് നോക്കി പറഞ്ഞത്.
സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായി 'മീ ടൂ' ക്യാംപയിന്‍ ഉയര്‍ന്നുവരുന്നതിന് മുന്നേ, വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ നേരിട്ട ലൈംഗിക അതിക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയ നടിയാണ് കെപിഎസി ലളിത (KPAC Lalitha). സിനിമാ അസോസിയേഷനുകളൊക്കെ വരുന്നതിന് മുമ്പ് താന്‍ നേരിട്ട അതിക്രമം തുറന്ന് പറയുകയും പരാതി പറയാനെത്തിയ തന്നെ അവഗണിച്ച കെപി ഉമ്മറിനോട് (K P Ummer) പൊട്ടിത്തെറിച്ച് സംസാരിച്ചതിനെക്കുറിച്ചും കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലളിത പുരുഷകേന്ദ്രീകൃതമായ മലയാളസിനിമയുടെ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചും അനീതിയെക്കുറിച്ചും തുറന്നുപറഞ്ഞത്.
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടെന്ന് അറിയപ്പെടുന്ന അടൂര്‍ ഭാസിയില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് ലളിത പറയുന്നു. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചത്. അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനോട് പൊട്ടിത്തെറിച്ച് സംസാരിച്ച ലളിത, നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും' എന്നാണ് ഉമ്മറിന്‍റെ മുഖത്ത് നോക്കി പറഞ്ഞത്.
Read More: KPAC Lalitha: 'കഥ തുടരും'; മറഞ്ഞത് മലയാള നാടകത്തിന്‍റെയും സിനിമയുടെയും ഒരു കാലഘട്ടം
അടൂര്‍ ഭാസിയുടെ താത്പര്യത്തിന് വഴങ്ങാത്തതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കെപിഎസി ലളിത തുറന്ന് പറഞ്ഞിരുന്നു. ഒരു ദിവസം അടൂര്‍ ഭാസി ഞാന്‍ താമസിക്കുന്ന വീട്ടില്‍ കയറി വന്നു. അനുവാദമില്ലാതെ അകത്ത് കയറി മദ്യപാം തുടങ്ങി. ഞാനും സഹോദരനും ഒരു ജോലിക്കാരിയും വീട്ടിലുള്ള സമയത്താണ് ഇത് നടന്നത്. അന്ന് മുഴുവന്‍ അവിടെ ഇരുന്നു ആയാള്‍ മദ്യപിച്ചു. ശര്‍ദ്ദിച്ച് വീടാകെ വൃത്തികേടാക്കി. പുലര്‍ച്ചവരെ മദ്യപാനവും തെറിവിളിയും തുടര്‍ന്നു. ഒടുവില്‍ കരഞ്ഞ് വിളിച്ച് ബഹദൂറിക്കയുടെ വീട്ടിലെത്തി പരാതി പറഞ്ഞു. അദ്ദേഹമാണ് കാറുമായി വന്ന് അടൂര്‍ ഭാസിയെ പൊക്കിയെടുത്ത് കൊണ്ടു പോയത്- ലളിത പറയുന്നു.
അന്ന സിനിമ അസോസിയേഷനുകളൊന്നുമില്ല. ഈ സംഭവം കഴിഞ്ഞതോടെ എന്നെ നിരവധി സിനിമകളില്‍ നിന്നും ഒഴിവാക്കി. മേയ്ക്കപ്പിട്ട് ഒരു ദിവസം മുഴുവന്‍ ഇരുത്തി അവസാനം ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ഒരുപാട് തവണ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടു. ഒടുവില്‍ സഹികെട്ടാണ് അന്നത്തെ ചലച്ചിത്ര പരിഷത് അധ്യക്ഷനായ നടന്‍ ഉമ്മറിനെ കണ്ട് പരാതി നല്കിയത്. അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ലളിത പറഞ്ഞു.
Read More : ഭരതന്റെ മരണം, കടബാധ്യത, മകന്റെ അപകടം; ലളിതമായിരുന്നില്ല ജീവിത യാഥാര്‍ഥ്യം
പരാതി എഴുതി ഒപ്പിട്ടാണ് പരിഷത്തിന്‍റെ അധ്യക്ഷനായ കെപി ഉമ്മറിനെ കാണാനെത്തിയത്. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ച് പറഞ്ഞത് 'നിനക്കിതിന്‍റെ വല്ല ആവശ്യവുമുണ്ടോ, അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീ ആരാണ്'? എന്നാണ്. സഹിക്കാന്‍ പറ്റാത്തുകൊണ്ടാണ് പരാതി തന്നതെന്ന് പറഞ്ഞപ്പോള്‍ നടപടി എടുക്കാനാവില്ലെന്നാണ് ഉമ്മറിക്കയുടെ മറുപടി. സഹികെട്ട് ഞാന്‍ പൊട്ടിത്തെറിച്ചു. 'നട്ടെല്ല് ഇല്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും, എന്നാലാവുന്നത് ഞാന്‍ ചെയ്തോളാം' എന്ന് ഉമ്മറിക്കയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്- കെപിഎസി ലളിത അഭിമുഖത്തില്‍ പറയുന്നു.
