'ഭര്‍ത്താവ് മരിച്ച, ഡിവോര്‍സി ആയ ഒരു സ്ത്രീയ്ക്കും ജീവിതം ഉണ്ട് എന്നത് ഈ സീരിയലിലൂടെ കാണിക്കണം.' എന്നതാണ് പ്രധാനമായും കമന്റിലൂടെ പറയുന്നത്.

ലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വ്യത്യസ്തമായൊരു കഥാപാത്രത്തെ എത്തിച്ച പരമ്പരയാണ് 'കുടുംബവിളക്ക്' (kudumbavilakku). തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പരിചിതയായ മീരാ വാസുദേവനാണ് പരമ്പരയിലെ സുമിത്ര എന്ന ശക്തമായ സ്ത്രീ കഥാപാത്രമായി എത്തിയത്. ഡിവോഴ്‌സ് നേരിടേണ്ടി വന്ന സുമിത്രയുടെ മുന്നോട്ടുള്ള ജീവിതമാണ് പരമ്പര പറയുന്നത്. സമൂഹത്തില്‍ സുമിത്രയെപ്പോലെയുള്ള നിരവധി സ്ത്രീകള്‍ ഉണ്ടെന്നും, അവരില്‍ പലര്‍ക്കുമുള്ള ഉത്തേജന മരുന്നാണ് സുമിത്രയെന്നും പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ് യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന പ്രൊമോ വീഡിയോയ്ക്കാണ് പലപ്പോഴും അത്തരം കമന്റുകള്‍ വരുന്നതും. കഴിഞ്ഞ ദിവസം വന്ന അത്തരമൊരു കമന്റാണിപ്പോള്‍ വൈറലായിരിക്കുന്നത്.

വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ജീവിതം എങ്ങനെയാകണമെന്ന് സമൂഹം പറയാറുള്ളതു പോലെ ആകാതെ, സുമിത്രയിലൂടെ പരമ്പര പുതിയൊരു വഴി കാണിച്ച് നല്‍കണം എന്നാണ് കമന്റ് പറയുന്നത്. രോഹിത്തിന്റെ പ്രണയം സുമിത്ര മനസ്സിലാക്കണമെന്നും, സിദ്ധാര്‍ത്ഥിനെ ശരിക്കും ഒഴിവാക്കി സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കണം എന്നും കമന്റിലൂടെ ആളുകള്‍ പറയുന്നുണ്ട്. 'ഭര്‍ത്താവ് മരിച്ച, ഡിവോര്‍സി ആയ ഒരു സ്ത്രീയ്ക്കും ജീവിതം ഉണ്ട് എന്നത് ഈ സീരിയലിലൂടെ കാണിക്കണം.' എന്നതാണ് പ്രധാനമായും കമന്റിലൂടെ പറയുന്നത്.

''രോഹിത് സുമിത്ര ഒന്നിക്കണം. എത്രകാലമായി രോഹിത് സുമിത്രയെ സ്നേഹിക്കുന്നു. സിദ്ധാര്‍ത്ഥന്റെ ഒപ്പം ജീവിച്ച അത്രയും കാലം അവഗണന മാത്രം കിട്ടി. പേരിന് ഒരു ഭാര്യ, ഒരു വേലക്കാരി. അത്ര മാത്രമായിരുന്നു സുമിത്ര. അതിനിടയില്‍ അവിഹിതവും ഭര്‍ത്താവും കുട്ടിയും ഉള്ള വേദികയുടെ പുറകേ നടന്ന് അവളെ മകനില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും അകറ്റി. എന്നിട്ട് ഇപ്പോ സിദ്ധു നല്ലവന്‍. കുറ്റം മുഴുവന്‍ വേദികക്ക്. സുമിത്രക്ക് രോഹിത്തിനെ പോലെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല. ഡിവോര്‍സ് ആയ ഒരു സ്ത്രീകള്‍ക്കും ഒരു ജീവിതം ഉണ്ടാവും. എന്നത് ഈ സീരിയലിലൂടെ കാണിക്കാവുന്നതാണ്. അങ്ങനെ ഒരു മെസേജ് സമൂഹത്തിന് കൊടുക്കാം. ഭര്‍ത്താവ് മരിച്ച, ഡിവോര്‍സി ആയ ഒരു സ്ത്രീയ്ക്കും ജീവിതം ഉണ്ട് എന്നത് ഈ സീരിയലിലൂടെ കാണിക്കണം. പക്ഷെ സുമിത്ര ഒരിക്കലും അവരുടെ ബിസിനസ്സില്‍ നിന്നും മാറരുത്. സിദ്ധുവിന് ചേര്‍ന്നത് വേദിക തന്നെ ആണ്. അവര്‍ ഇങ്ങനെ തന്നെ ജീവിക്കട്ടെ. സിദ്ധു സുമിത്ര ഒന്നിക്കേണ്ട ആവശ്യം ഇല്ല. സുമിത്ര ആണ് സിദ്ധുവിനെ പോലെ ഇങ്ങനെ ചെയ്തതു എങ്കില്‍ സിദ്ധു ഒരിക്കലും അവരെ പിന്നീട് സ്വീകരിക്കില്ല. പിന്നെ എന്തിന് എപ്പോഴും സ്ത്രീകള്‍ ഭര്‍ത്താവിന്റെ അവിഹിതം ക്ഷമിക്കണം.? അന്തസ്സ് ഉള്ള പെണ്ണുങ്ങള്‍ ഒരിക്കലും തന്റെ മക്കള്‍ക്ക് വേണ്ടി ആയാല്‍ പോലും തന്നെ ചതിച്ചവനെ സ്വീകരിക്കില്ല. സുമിത്രയെ അങ്ങനെ ഒരു സ്ത്രീ കഥാപാത്രമായി കാണിക്കണം. അങ്ങനെ ഉള്ള ഒരുപാട് സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്..''

'അതു ഒരു അഭിനയ പിസാസ്'; രേവതിക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ