'14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ' എന്നാണ് ചാക്കോച്ചന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

കൊച്ചി: മലയാളത്തിന്‍റെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന് ജീവിത സഖിയായി പ്രിയ എത്തിയിട്ട് ഇന്ന് 14 വര്‍ഷം. 2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. 

നര്‍മ്മത്തിലൂടെയാണ് വിവാഹ വാര്‍ഷിക വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്. '14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ' എന്നാണ് ചാക്കോച്ചന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. തമാശ കലര്‍ത്തി വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ചെങ്കിലും പ്രിയ ആണ് തന്‍റെ ജീവിതം എക്സ്ട്രാ ഓര്‍ഡിനറി ആക്കിയതെന്നാണ് താരത്തിന്‍റെ വാക്കുകള്‍. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്പെഷ്യലാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി പറയാനും മറന്നില്ല. 

View post on Instagram