നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷത്തിലാണ് ഇത്തവണത്തെ മാതൃദിനം നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബത്തിലെ 'പുതിയ' അമ്മയ്ക്ക് കൂടി ആശംസ നേര്‍ന്നാണ് താരം ഫേസ്ബുക്ക് പോസ്റ്റിട്ടത്.

പ്രിയ  മകന്‍ ഇസഹാക്കിനെ എടുത്തുനില്‍ക്കുന്ന ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചു. ലോകത്തെ ഏറ്റവും ശക്തവും കാരുണ്യവുമുള്ള വാക്ക് - അമ്മ എന്നും കുഞ്ചാക്കോ ബോബന്‍ പോസ്റ്റില്‍ കുറിച്ചു. 

കൊവിഡ് പ്രതിരോധനടപടികള്‍ തുടരുന്നതിനിടെയാണ് ഇത്തവണ ലോകം മാതൃദിനം ആചരിക്കുന്നത്. ഓർമ്മകളിൽ അമ്മമാരുള്ളിടത്തോളം ത്യാഗത്തിന്‍റെയും ആത്മവീര്യത്തിന്‍റെയും ഉദാത്ത മാതൃകകൾ തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ലെന്ന്