അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ സാന്നിദ്ധ്യം എപ്പോഴും താൻ അനുഭവിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ജീവിതത്തിലെ ഏറ്റവും മഹത്തരമായ പാഠം പഠിപ്പിച്ചതിന് നന്ദിയെന്നുമാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ഒരു പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യനായിരിക്കില്ല
സമ്പൂർണനായിരിക്കില്ല
(പക്ഷെ, അങ്ങനെയാരാണുള്ളത്?)
എനിക്ക്
ഏറ്റവും മൃദുവായ ഹൃദയമുള്ളവനും കനിവുള്ളവനും!
മഹത്തായ പ്രചോദകനും സംരക്ഷകനും
ചലിക്കുന്ന സർവ്വ വിജ്ഞാനകോശം
വല്ലപ്പോഴും എനിക്കങ്ങയെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ആഹ്ലാദപൂർണമായ സന്ദർഭങ്ങളിൽ). കാരണം, നമ്മുടെ കുടുംബത്തിനു ചുറ്റും, അങ്ങയുടെ (എന്റെയും) ചങ്ങാതിമാരിലൂടെ, അങ്ങ് സഹായിച്ചിട്ടുള്ളവരിലൂടെ അങ്ങയുടെ സാന്നിധ്യം ഞാൻ സദാ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പാഠം പഠിപ്പിച്ചു തന്നതിനു നന്ദി.
ഈ ലോകത്തുള്ളവരെ മുഴുവൻ സ്വന്തം കുടുംബം പോലെ കരുതാൻ കഴിയുന്നതിൽ.
ലൗ യു അപ്പാ,
ഇസ്സുവിന്റെ ബോബൻ അപ്പാപ്പ