ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അനുമോളുടെ ഉറ്റസുഹൃത്തും അവതാരകയുമായ ലക്ഷ്‍മി നക്ഷത്ര.

നടി അനുമോളുടെ കല്യാണം ഉടൻ ഉണ്ടാകുമെന്ന് ഉറ്റസുഹൃത്തും നടനും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായ ഷിയാസ് കരീം അടുത്തിടെ പറഞ്ഞിരുന്നു. ''കല്യാണം ഉടനെ ഉണ്ടാകും. സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കേൾക്കുന്നതല്ലേ. എവിടെയാ വരൻ, ആരാണ് എന്നൊക്കെ അനുമോൾ പറയും. അനുമോൾ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാം. ഞാൻ അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ലല്ലോ. അത് അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. അവർ എങ്ങനെ പരിചയപ്പെട്ടു, ചെക്കൻ ആരാണ്? പേരെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ കല്യാണത്തിന്റെ സമയത്ത് റിവീൽ ചെയ്യുന്നതാണ് നല്ലത്. അയാൾ കാണാൻ വളരെ ഭംഗിയുള്ളൊരു മനുഷ്യനാണ്. നടനല്ല, ബിസിനസുമല്ല. നിങ്ങൾക്ക് കാണുമ്പോൾ മനസിലാകും. ജോലി ചെയ്യുന്ന ഒരു മനുഷ്യനാണ്'', എന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. ഇപ്പോളിതാ ഇതോടനുബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അനുമോളുടെ ഉറ്റസുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര.

''കല്യാണം ഉടനെയുണ്ടോ എന്ന് അനുവാണ് നിങ്ങളോട് പറയേണ്ടത്, ഞാനല്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളെ അറിയിക്കും'', എന്നായിരുന്നു ലക്ഷ്മി നക്ഷത്രയുടെ മറുപടി. എപ്പോഴാണ് ലക്ഷ്മി കല്യാണം കഴിക്കുന്നത് എന്ന ചോദ്യത്തിന് ''ആദ്യം അനുമോൾ കല്യാണം കഴിക്കട്ടെ. അനിയത്തിക്കുട്ടിയുടെ എക്സ്പീരിയൻസ് കേട്ടിട്ട് ഞാൻ കല്യാണം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. എന്തായാലും എന്റെ കല്യാണവും ഉടനെ ഉണ്ടാകും. ഇതല്ലേ ട്രൻഡ്. നിങ്ങളെ തീർച്ചയായും വിളിക്കാം'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ലക്ഷ്‍മി നക്ഷത്ര ചിരിച്ചുകൊണ്ട് മറുപടി നൽകിയത്.

എന്നാല്‍, ഈ വിഷയത്തിൽ അനുമോൾ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നല്ലൊരാളെ കണ്ടെത്തി വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് അടുത്തിടെ ലക്ഷ്മി നക്ഷത്രക്കു നൽകിയ അഭിമുഖത്തിൽ അനുമോൾ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക