ലാല്‍ജോസിന്റെ മകള്‍ ഐറിന്‍ വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. മെയ് 26ന് തൃശൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിനും പിന്നാലെ നടന്ന റിസപ്ഷനിലും മലയാളസിനിമയിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. 

ഷാജി എന്‍ കരുണ്‍, നെടുമുടി വേണു, മുരളി ഗോപി, താരാ കല്യാണ്‍, മണിക്കുട്ടന്‍, സംവിധായകന്‍ ഹരികുമാര്‍, ദിലീപ്, മകള്‍ മീനാക്ഷി, സുരേഷ്‌കുമാര്‍, മേനക, പ്രേംകുമാര്‍, മാലാ പാര്‍വ്വതി, സുധീര്‍ കരമന തുടങ്ങിയവരൊക്കെ റിസപ്ഷന് എത്തിയിരുന്നു.

(വീഡിയോകള്‍ക്ക് കടപ്പാട്: മൂവി മാന്‍ ബ്രോഡ്‍കാസ്റ്റിംഗ്)