നടി ഐശ്വര്യ ഭാസ്‍കരന് ഒപ്പമുള്ള സെൽഫിയാണ് ലക്ഷ്മി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. പരസ്പരമെന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് ഷെയ്ഡ് ഉള്ളവ ഉള്‍പ്പെടെ എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് താരം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ചില പ്രശ്നങ്ങൾക്ക് ശേഷം മിനിസ്‌ക്രീനിൽ നിന്ന് വലിയൊരു ഇടവേളയെടുത്തിരുന്നു താരം. എങ്കിലും സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ലക്ഷ്മി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ പുതിയ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. നടി ഐശ്വര്യ ഭാസ്കരന് ഒപ്പമുള്ള സെൽഫിയാണ് ലക്ഷ്മി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സുഖമോ ദേവിയുടെ ലൊക്കേഷനിൽ നിന്നും സ്നേഹനിധിയായ ഐഷു ചേച്ചിക്കൊപ്പമുള്ള ചിത്രങ്ങൾ എന്നാണ് നടി ഒപ്പം ചേർത്തിരിക്കുന്നത്. പോസ്റ്റ്‌ പങ്കുവച്ചതോടെ വീണ്ടും ലക്ഷ്മി സീരിയലിലേക്ക് എത്തിയോ എന്ന തരത്തിലുള്ള സംശയങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ചേച്ചി വീണ്ടും സീരിയലിൽ വന്നോ, ഇനി സീരിയലിൽ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടോ.. തുടങ്ങിയ കമന്റുകളാണ് പ്രേക്ഷകർ നടിയോട് ചോദിക്കുന്നത്. എന്നാൽ താരം ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്തായാലും താരത്തിന്റെ തിരിച്ച് വരവ് കാത്തിരുന്ന ആരാധകർക്ക് ഒരു സന്തോഷവാർത്തയാണിത്.

View post on Instagram

പ്രണയവിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള ലക്ഷ്മിയുടെ തുറന്നുപറച്ചില്‍ നേരത്തെ വൈറലായിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു ലക്ഷ്മിയും ഭര്‍ത്താവും. ആനുവല്‍ ഡേയുടെ സമയത്താണ് പ്രൊപ്പോസ് ചെയ്തതെന്ന് താരം പറഞ്ഞിരുന്നു. തന്നെയായിരുന്നില്ല വേറൊരാളൊയിരുന്നു പ്രൊപ്പോസ് ചെയ്തതെന്നും താന്‍ അതിനിടയില്‍ കയറിയതാണെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.

സോഷ്യല്‍മീഡിയയിലൂടെയായാണ് ലക്ഷ്മിയും അസറും വീണ്ടും അടുത്തത്. ഒരു ഫോട്ടോയ്ക്ക് കമന്റിട്ടതോടെയായിരുന്നു ഇരുവരുടെയും സൗഹൃദം വീണ്ടും തുടങ്ങിയത്. ഇടയില്‍ ചില പ്രണയമൊക്കെ വന്നിരുന്നുവെങ്കിലും അതെല്ലാം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നുവെന്നും അന്ന് ഇരുവരും പറഞ്ഞിരുന്നു.

ALSO READ : അന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് കുറേ വിളിപ്പിച്ചു; ഇന്ന് 'ബിഗ് ബോസി'നെ ഇങ്ങോട്ട് വിളിപ്പിച്ച് അഖില്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

8 Million subscribers| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്