Asianet News MalayalamAsianet News Malayalam

ആവേശമായി ലിയോ, ലൊക്കേഷനിലെ ചിത്രവും വീഡിയോയും പങ്കുവെച്ച് തൃഷ

ലിയോയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് തൃഷ.

 

Leo actor Trisha share video from location hrk
Author
First Published Oct 27, 2023, 4:46 PM IST

ലിയോയുടെ ആവേശമാണ് എങ്ങും. വിജയ്‍യുടെ ലിയോ ആകെ 461 കോടി രൂപയിലിധകം നേടിയിരിക്കുകയാണ്. ഇത്തരം ഒരു നേട്ടത്തില്‍ ഏഴ് ദിവസങ്ങളിലാണ് ലിയോ എത്തിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ വ്യക്തമാക്കുന്നു. ലിയോയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് നായിക തൃഷ

ലിയോയ്‍ക്ക് കേരളത്തിലും വമ്പൻ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ ആണ് ലിയോ മറികടന്നിരുന്നു. ലിയോയുടെ നേട്ടം വെറും ആറ് ദിവസത്തില്‍ ആണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. റിലീസിന് കേരളത്തില്‍ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് നേടിയ ലിയോ ഇപ്പോഴും വമ്പൻ കുതിപ്പാണ് നടത്തുന്നത്.

വേഗത്തില്‍ തമിഴ്‍നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡും വിജയ്‍യുടെ ലിയോയുടെ പേരിലാണ്. തമിഴ്‍നാട്ടില്‍ വിജയ്‍യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ എന്ന നേട്ടത്തില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് മുമ്പ് 16 ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

Read More: ഖുഷി ആകെ നേടിയതെത്ര?, ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios