ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനാണ് ഇത്. കർശന പരിശോധനയും പൊലീസിന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകും.

ചെന്നൈ: വളരെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം വിജയ് ലോകേഷ് ചിത്രം ലിയോയുടെ സക്സസ് ഈവന്റ് പ്രഖ്യാപിച്ചത്. നവംബർ 1 വൈകീട്ടാണ് ഈവന്റ് നടക്കുക. ചെന്നൈ ജവഹർലാൽ നെഹറൂ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം നിർമാതാക്കൾ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ തന്നെ അറിയിച്ചിട്ടുണ്ട്. 

"ദളപതിയോട കുട്ടകഥ സൊല്ലാമ എപ്പടി നൻപാ, പാർത്ഥിപനും കുടുംബവും അണിയറ പ്രവർത്തകരും നിങ്ങളെ കാണാൻ നാളെ എത്തും", എന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ. നേരത്തെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. ഇതോടെ വിജയിയെ നേരിൽ കാണാൻ സാധിക്കില്ലലോ എന്ന നിരാശയിൽ ആയിരുന്നു ആരാധകർ. 

അതേസമയം, സക്സസ് ഈവന്റിൽ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. ആകെ ആറായിരം പേർക്ക് മാത്രമെ ഷോയിലേക്ക് പ്രവേശം ഉള്ളൂ എന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാലിഡ് ആയിട്ടുള്ള പാസോ ബാർകോഡുള്ള ടിക്കറ്റോ ഉള്ളവർക്ക് മാത്രമെ പരിപാടിയിലേക്ക് പ്രവേശനമുള്ളൂ. ഈവന്‍റിന് എത്തുന്ന ഒരോരുത്തറും ആധാര്‍ കാര്‍ഡ് പോലെ ഒരു ഐഡി നിര്‍ബന്ധമായി കൊണ്ടുവരാന്‍ നിര്‍ദേശമുണ്ട്. 

ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനാണ് ഇത്. കർശന പരിശോധനയും പൊലീസിന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകും. അതേസമയം ബോക്സോഫീസില്‍ ലിയോ കുതിപ്പ് തുടരുകയാണ്. ചിത്രം ഇറങ്ങി 13 ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 600 കോടിയിലേക്ക് നീങ്ങുകയാണ് എന്നാണ് ബോക്സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Scroll to load tweet…

അതേ സമയം ചെന്നൈയിലെ വിജയാഘോഷത്തില്‍ ദളപതി വിജയ് അടക്കം ലിയോ ചിത്രത്തിലെ അണിയറക്കാര്‍ എല്ലാം പങ്കെടുക്കും എന്നാണ് നിർമാതാക്കൾ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ പറയുന്നത്. 

നല്ല ഫിലിംമേക്കറും, മോശം ഫിലിംമേക്കറും തമ്മിലുള്ള വ്യത്യാസം: വെട്രിയുടെ വാക്കുകള്‍ ലോകേഷിനുള്ള മറുപടിയോ ?

ലിയോ കളക്ഷന്‍ വ്യാജമോ? ; തീയറ്ററുകാര്‍ക്ക് നഷ്ടമെന്ന വാദത്തില്‍ തിരിച്ചടിച്ച് ലിയോ നിര്‍മ്മാതാവ്.!