ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍‌ജുന്‍ അവതരിപ്പിക്കുന്ന ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് 'ലിയോ'. വിജയ്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. 

ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍‌ജുന്‍ അവതരിപ്പിക്കുന്ന ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് പങ്കുവച്ച 41 സെക്കന്‍റ് വീഡിയോയില്‍ മാസായാണ് അര്‍ജുന്‍ എത്തുന്നത്. വീഡിയോയുടെ അവസാനഭാഗത്ത് അര്‍ജുന്‍റെ പിന്നിലായി ബാബു ആന്‍റണിയെയും കാണാം. അര്‍ജുന്‍റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു. 

നേരത്തെ ഇത്തരത്തില്‍ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിന്റെ ഗ്ലിംപ്‍സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആന്റണി ദാസ് എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മാസ് ലുക്കിലാണ് വീഡിയോയിൽ സഞ്ജയ് പ്രത്യക്ഷപ്പെടുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. കമൽ ഹാസന്റെ "വിക്രമി" ന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്ക് ഉണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തുടക്കം മുതൽ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്‍റ് ഉണ്ടായിരുന്ന ചിത്രമാണ് ലിയോ. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ ഗോകുലം ഗോപാലന്‍ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കുക ആയിരുന്നു. 

വിജയ് നായകനാകുന്ന ചിത്രങ്ങളില്‍ ഇതാദ്യം, 'ലിയോ' ചരിത്രമാകും

"ഗംഭീരം രജനി": രജനികാന്തിനെ ജയിലര്‍ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് കമല്‍ഹാസന്‍