മാസ്റ്ററിനു ശേഷം ലോകേഷ്- വിജയ് കൂട്ടുകെട്ട്

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിലേക്ക് എത്തും. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിലും നിരവധി ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന ലിയോ എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്.

ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസ് ആണ് ലിയോയുടെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിജയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ എന്ന ഗാനത്തിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

Scroll to load tweet…

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാതാവ് ലളിത് കുമാർ, സഹനിർമ്മാതാവ് ജഗദീഷ് പളനിസാമി, ബാനർ സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ കൊറിയോഗ്രഫി അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ്, വസ്ത്രാലങ്കാരം പല്ലവി സിംഗ്, ഏക ലഖാനി, പ്രവീൺ രാജ, സംഭാഷണ രചന ലോകേഷ് കനകരാജ്, രത്ന കുമാർ, ദീരജ് വൈദി, പബ്ലിസിറ്റി ഡിസൈന്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ശബ്ദമിശ്രണം കണ്ണൻ ഗണപത്, പ്രൊഡക്ഷൻ കൺട്രോളർ കെടിഎസ് സ്വാമിനാഥൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാംകുമാർ ബാലസുബ്രഹ്മണ്യൻ, അസോസിയേറ്റ് ഡയറക്ടർ സന്തോഷ് കൃഷ്ണൻ, സത്യ, ഇമ്മാനുവൽ പ്രകാശ്, രോഹിത് സൂര്യ, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിഞ്ഞോ, അസിസ്റ്റന്റ് കളറിസ്റ്റ് നെസിക രാജകുമാരൻ, ഡിഐ ഇജീൻ, പിആര്‍ഒ പ്രതീഷ് ശേഖര്‍.

ALSO READ : പ്രതിഫലത്തില്‍ മുന്നില്‍ ആര്? ഒന്‍പത് താരങ്ങളുടെ റെമ്യൂണറേഷന്‍ ലിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

8 Million subscribers| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്