ഡികാപ്രിയോയുമായുള്ള പ്രണയം തുറന്നുപറഞ്ഞ്, നടിയും മോഡലുമായ കാമില മൊറേനെ.

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടൻ. ഡികാപ്രിയോയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാണ്. അതിനിടിയില്‍ ഡികാപ്രിയോയുടെ പ്രണയവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഡികാപ്രിയോയുമായി പ്രണയത്തിലാണെന്ന് തുറന്നുപറയുകയാണ് നടിയും മോഡലുമായ കാമില മൊറോനെ.

ആര്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ളയാളുമായി ഡേറ്റ് ചെയ്യാം. തന്റെ ബന്ധം പൊതുജനങ്ങളെ ആകർഷിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് ആശ്ചര്യം തോന്നാറുണ്ട്. ഡികാപ്രിയോയുടെ കാമുകി എന്നറിയപ്പെടുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുതലായി സിനിമ കാണുന്നു. അപ്പോള്‍ ഡികാപ്രിയോയുടെ കാമുകി എന്ന വിശേഷണത്തില്‍ നിന്ന് മാറി സ്വന്തം വ്യക്തിത്വം വരുമെന്നാണ് കരുതുന്നതെന്നും ഇരുപത്തിരണ്ടുകാരിയായ കാമില മൊറോനെ പറയുന്നു. 25 വയസോളം പ്രായവ്യത്യാസമുള്ളതിനാല്‍ ഡികാപ്രിയോയുടെയും കാമില മൊറോനോയുടെയും പ്രണയത്തെ കുറിച്ച് കടുത്ത ആരാധകര്‍ വരെ ചോദ്യം ചെയ്യാറുണ്ട്.