സമീപകാലത്ത് കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇത്തരം ഘട്ടത്തില്‍ അതിനെ എങ്ങനെയാണ് നേരിടുകയെന്ന കാര്യം ചര്‍ച്ചയിലേക്ക് കൊണ്ടുവരികയാണ് നടൻ കിഷോര്‍ സത്യ.

ഞെട്ടിക്കുന്ന കണക്കാണ് കുട്ടികളുടെ ആത്മഹത്യയെ കുറിച്ച് എന്ന് കിഷോര്‍ സത്യ പറയുന്നു. വളരെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ് ഇത്. നമ്മുടെ കുട്ടികളെ രക്ഷിക്കാൻ നമ്മൾ മാത്രമേ കാണൂവെന്നും കിഷോര്‍ സത്യ പറയുന്നു. കിഷോര്‍ സത്യയുടെ ലെറ്റസ് ടോക് വിത് കിഷോര്‍ സത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മാർച്ച് 25   മുതൽ ഇതുവരെ ഔദ്യോഗിക കണക്ക് പ്രകാരം  66 കുട്ടികൾ ആത്മഹത്യ ചെയ്‍തു. ഇതൊരു ഞെട്ടിപ്പിക്കുന്ന കണക്കാണ്. എന്തുകൊണ്ട് നമ്മുടെ കുട്ടികൾ ഇങ്ങനെയാവുന്നു ? നാം ചിന്തിച്ചിട്ടുണ്ടോ. കോവിഡിനും സ്വർണത്തിനും കള്ളക്കടത്തിനുമിടയിൽ നാം ചർച്ച ചെയ്യാൻ മറന്നുപോയ ഒരു വിഷയം ഓരോ മാതാപിതാക്കളുടെയും ശ്രദ്ധയിലേക്കായി അവതരിപ്പിക്കുന്നു , ഞാനും ഒരു പിതാവാണ് എന്നാണ് കിഷോര്‍ സത്യ എഴുതിയിരിക്കുന്നത്. വീഡിയോ കാണാനും അദ്ദേഹം പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു.