Asianet News MalayalamAsianet News Malayalam

തിയറ്ററുകളിൽ സെക്കൻഡ്‌ ഷോ വേണം; മുഖ്യമന്ത്രിക്ക് ഫിലിം ചേമ്പറിന്റെ കത്ത്, പ്രീസ്റ്റിന്റെ റിലീസിലും ആശയകുഴപ്പം

ഇതോടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസിലും ആശയകുഴപ്പം തുടരുകയാണ്. മാർച്ച് 4ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. 

Letter from the Film Chamber to the Chief Minister
Author
Kochi, First Published Feb 25, 2021, 11:14 AM IST

തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിനോദ നികുതിയിലേ ഇളവ് മാർച്ച്‌ 31നു ശേഷവും വേണമെന്നും ചേമ്പർ കത്തിൽ ആവശ്യപ്പെട്ടു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിൽ ആണെന്നും നിലവിൽ ഇറങ്ങിയ സിനിമകൾക്ക് പോലും കളക്ഷൻ ഇല്ലെന്നും ഫിലിം ചേമ്പറും നിർമാതാക്കളും പറയുന്നു. നാളെ മുതല്‍ നടത്താനിരുന്ന റിലീസുകള്‍ എല്ലാം തന്നെ കൂട്ടത്തോടെ മാറ്റിവച്ചിട്ടുണ്ട്. ഇതോടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസിലും ആശയകുഴപ്പം തുടരുകയാണ്. മാർച്ച് 4ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. 

കുടുംബ പ്രേക്ഷകര്‍ കൂടുതലും വരുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്‍കി ഷോ അനുവദിക്കണമെന്ന് ആദ്യം മുതല്‍ സംഘടനകൾ ആവശ്യപ്പെട്ടുരുന്നു. എന്നാല്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് പറഞ്ഞത്. 

കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധമ ഉണ്ടായിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക. ബിഗ് റിലീസുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തോടെ മലയാള സിനിമാ റിലീസ് സംബന്ധിച്ച് ഒരു പുതിയ സാഹചര്യമാണ് ഉരുത്തിയിരുന്നത്.

പൊങ്കല്‍ റിലീസ് ആയി എത്തിയ 'മാസ്റ്റര്‍' ആയിരുന്നു കേരളത്തിലെ തുറന്ന തിയറ്ററുകളിലെയും ആദ്യ റിലീസ്. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും എത്തി. ഇനി തിയറ്ററിൽ എത്താൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ഇത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികളും  പൂര്‍ത്തിയായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Follow Us:
Download App:
  • android
  • ios