രമ്യാ കൃഷ്‍ണന്റെ ജന്മദിനം ആഘോഷിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വിജയ നായികമാരില്‍ ഒരാളാണ് രമ്യാ കൃഷ്‍ണൻ. കഴിഞ്ഞ ദിവസമായിരുന്നു രമ്യ തന്റെ ജന്മദിനം ആഘോഷിച്ചത്. ഒട്ടേറെ താരങ്ങളാണ് രമ്യക്ക് ആശംസകളുമായി എത്തിയത്. ഇപോഴിതാ രമ്യാ കൃഷ്‍ണന്റെ ജന്മദിന ആഘോഷങ്ങളുടെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

View post on Instagram

രമ്യാ കൃഷ്‍ണന്റെ സഹപ്രവര്‍ത്തകര്‍ ആണ് ജന്മദിനം ആഘോഷിക്കാൻ ഒപ്പമുണ്ടായത്. ലിസി, ഖുശ്‍ബു, തൃഷ, ഉമ റിയാസ്, മധുബാല, റെജീന തുടങ്ങിയ നടിമാരെല്ലാം ആഘോഷചടങ്ങുകള്‍ക്ക് എത്തി. ചെന്നൈയിലെ രമ്യയുടെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

രമ്യാ കൃഷ്‍ണനും കൃഷ്‍ണ വംശിയും 2013ലാണ് വിവാഹിതരായത്.

രമ്യാ കൃഷ്‍ണൻ - കൃഷ്‍ണ വംശി ദമ്പതിമാര്‍ക്ക് ഒരു മകനുമുണ്ട്. വെള്ളൈ മനസു എന്ന ചിത്രത്തില്‍ അരങ്ങേറിയ രമ്യാ കൃഷ്‍ണൻ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.