ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയം രവി അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ജയം രവി. 'അരുള്‍മൊഴി വര്‍മൻ' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു. ജയം രവി നായകനായി ഒട്ടേറെ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും ജയം രവി അഭിനയിക്കാൻ സാധ്യതയുണ്ടെന്ന വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജയം രവിയോട് ലോകേഷ് കനകരാജ് കഥ പറഞ്ഞുവെന്നാണ് സമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കിയുള്ള ചിത്രമായ 'ദളപതി 67'ന്റെ തിരക്കിലുമാണ് ഇപ്പോള്‍.

'മാസ്റ്റര്‍' എന്ന വൻ ഹിറ്റിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. തൃഷയാണ് വിജയ്‍യുടെ നായികയായി അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് എന്ന് അടുത്തിടെ അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തായും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ജയം രവി നായകനായി ഒരുപാട് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. ജയം രവി നായകനാകുന്ന 'ഇരൈവൻ' എന്ന ചിത്രമാണ് അതില്‍ ഒന്ന്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവിയുടെ നായിക നയൻതാരയാണ്. എൻ കല്യാണ കൃഷ്‍ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'അഗിലൻ' എന്ന ചിത്രമാണ് ജയം രവിയുടേതായി റിലീസ് ചെയ്യാനുണ്ട്. റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം മാറ്റിവയ്‍ക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെയാണ് അഗിലൻ എത്തുക. ജയം രവിയുടേതായി പ്രദര്‍ശനത്തിനെത്താനുള്ള മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷ് ആണ് സൈറണെന്ന ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിരിക്കും സൈറണ്‍. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്.

Read More: 'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്