Asianet News MalayalamAsianet News Malayalam

ബോളിവുഡിലെ ആ വമ്പൻ താരം സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം, ചര്‍ച്ചയായി റിപ്പോര്‍ട്ട്

ലോകേഷ് കനകരാജിന്റേത് പാൻ ഇന്ത്യൻ ചിത്രം ആകുമെന്നാണ് റിപ്പോര്‍ട്ട്.

Lokesh Kanagaraj to director Bollywood actor Aamir Khan report hrk
Author
First Published Aug 19, 2024, 3:02 PM IST | Last Updated Aug 19, 2024, 3:02 PM IST

രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരു ഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്. ആമിര്‍ ഖാൻ നായകനാകുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുമെന്ന് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ പാൻ ഇന്ത്യൻ ചിത്രത്തിലായിരിക്കും ആമിര്‍ ഖാൻ നായകനാകുകയെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഖാൻ നായകനാകുന്നത് ആക്ഷൻ ചിത്രമായിരിക്കും എന്നുമാണ് റിപ്പോര്‍ട്ട്.

ഗാന രചന കമല്‍ഹാൻ നിര്‍വഹിച്ച സംഗീത ആല്‍ബം ഇനിമേലില്‍ ഒരു നടനായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരുന്നു. സംഗീതം ശ്രുതി ഹാസൻ നിര്‍വഹിച്ചു. നടനായി ലോകേഷ് കനകരാജെത്തിയ ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡയുമാണ് നിര്‍വഹിച്ചത്. പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാറാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: ഗുരുവായൂര്‍ അമ്പലനടയില്‍ ശരിക്കും നേടിയത്?, ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios