അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രം പാട്ടുകളുടെ ഉത്സവമാകുമെന്നാണാണ് എപ്പോഴും പ്രതീക്ഷിക്കപ്പെടാറുള്ളത്.
പാട്ടുകളുടെ ആറാട്ടായിരിക്കും വിജയ് നായകനാകുന്ന ചിത്രങ്ങളുടെ പ്രധാന പ്രത്യേകത. ചടുലമായ ഡാൻസും വിജയ്‍യുടെ ഹിറ്റ് ചിത്രങ്ങളുടെ അവിഭാജ്യഘടകമാണ്. സിനിമകളുടെ റിലീസിന് മുന്നേ ഗാനത്തിന്റെ വീഡിയോയടക്കം ഹിറ്റാകാറുണ്ട്. പതിവില്‍ നിന്ന് വിഭിന്നമായി വിജയ് ചിത്രം 'ലിയോ'യില്‍ പാട്ടുകള്‍ കുറവായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.
പുത്തൻ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ഇതിനകം 'ലിയോ'യിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഹിറ്റായിരുന്നു. 'നാ റെഡി'യെന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയിരുന്നു ചിത്രത്തിലേതായി പുറത്തുവിട്ടിരുന്നത്. തീം സോംഗും ബാാക്ക്ഗ്രൗണ്ട് സ്‍കോറുമല്ലാതെ ചിത്രത്തില്‍ രണ്ട് പാട്ടുകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വിജയം ചിത്രം എത്തുന്നത്. ആക്ഷൻ നടൻ എന്ന നിലയില്‍ താരത്തെ പരമാവധി അവതരിപ്പിക്കാനാണ് ലോകേഷ് കനകരാജ് ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബാബു ആന്റണിയും സ്ഥിരീകരിച്ചിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും 'ലിയോ' എന്നാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്‍ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും ബാബു ആന്റണി വ്യക്തമാക്കിയിരുന്നു.
തൃഷ വീണ്ടും വിജയ്‍യുടെ നായികയാകുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നടി തൃഷ 14 വര്‍ഷങ്ങള്‍ ശേഷമാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു. എന്തായാലും ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് എത്തുമ്പോള്‍ ഹിറ്റ് ഉറപ്പിക്കുന്നു പ്രേക്ഷകരും.
Read More: പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍
