അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഡോക്ടറും മേജറുമായാണ് സംവിധായകനും നടനുമായി ജോണി ആന്റണിയും നടനും എംപിയുമായ സുരേഷ് ഗോപിയുമെത്തിയത്. ഇരുവരുംടെയും കെമിസ്ട്രി സിനിമയില്‍ മാത്രമല്ല, സിനിമക്കുപുറത്തും മികച്ചതാണെന്ന് തെളിയിക്കുകയാണ് ജോണി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

കഴിഞ്ഞ ദിവസം ജോണി ആന്റണിയുടെ പിറന്നാളിന് കേക്ക് വീട്ടിലെത്തിച്ചാണ് സുരേഷ് ഗോപി അദ്ദേഹത്തെ ഞെട്ടിച്ചത്. ലവ് യു ഡോക്ടര്‍ ജോണി എന്നാണ് കേക്കില്‍ എഴുതിയിരുന്നത്. ഈ ചിത്രത്തോടൊപ്പം നന്ദി മേജര്‍ എന്നാണ് ജോണി ഫേസ്ബുക്കില്‍ കുറിച്ചത്.

''ഇന്നലെ തിരുവനന്തപുരം വച്ച് സുരേഷേട്ടനെ കണ്ടിരുന്നു. സംസാരത്തിനിടക്ക് നാളെ എന്റെ ജന്മദിനം ആണെന്നു പറഞ്ഞപ്പോള്‍ ,, ഉടന്‍ തന്നെ ചേട്ടന്‍ ഒരു കേക്ക് എത്തിച്ചു.ഇന്ന് ഞാന്‍ ഫാമിലിയോടൊപ്പം ജന്മദിനം ആഘോഷിച്ചത് ഇതേ കേക്ക് മുറിച്ചാണ് ..നന്ദി സൂരേഷേട്ടാ ഈ പോസ്റ്റിനും ഒരുപാട് സ്‌നേഹത്തിനും'' - ജോണി ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.