'അവരോട് എനിക്ക് എന്നും സ്‍നേഹമാണ്', താരം വെളിപ്പെടുത്തുന്നു.

പ്രഭാസ് 'കല്‍ക്കി 2898 എഡി'യെന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. എന്തായിരിക്കും പ്രഭാസിന്റെ കഥാപാത്രമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തില്‍ ദീപികയുമായി പ്രവര്‍ത്തിച്ച അനുഭവമാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതാദ്യമായിട്ടാണ് പ്രഭാസിന്റെ നായികയായി ദീപീകയെത്തുന്നത്. ദീപിക ഒരു വലിയ സൂപ്പര്‍സ്റ്ററാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്. ആഗോളതലത്തിലും ആരാധകരെ സൃഷ്‍ടിക്കാനാവുന്ന സുന്ദരിയായ താരമാണ് ദീപിക. ദീപികയെ ഞാൻ എപ്പോഴും സ്‍നേഹിക്കുന്നുവെന്നും പറയുന്നു അഭിമുഖത്തില്‍ പ്രഭാസ്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. ഒരു ടൈം ട്രാവല്‍ സിനിമയല്ല ഒരിക്കലും 'കല്‍ക്കി 2898 എഡി' എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് 'കല്‍ക്കി 2898 എഡി'യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് 'കല്‍ക്കി 2898 എഡി'.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'സലാറും' പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: കുഞ്ഞിനെന്ത് പേരിടും, 'സാന്ത്വനം' ആഘോഷത്തില്‍ , സീരിയല്‍ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക