ചെന്നൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഓരോ പരീക്ഷകളുടെയും ഫലങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. മികച്ച വിജയം കൈവരിച്ചവരുടെയും പ്രതീക്ഷ തെറ്റിയവരുടെയും കഥകൾ വാർത്തകളിൽ ഇടം പിടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ പരീക്ഷകളിൽ കുറവ് മാർക്ക് നേടി നിരാശരായിരിക്കുന്ന വിദ്യാർത്ഥികൾ വിഷമിക്കേണ്ടതില്ലെന്ന് പറയുകയാണ് നടൻ മാധവൻ.

പരീക്ഷയിലെ മാർക്കൊന്നും ജീവിതത്തിൽ വലിയൊരു പ്രശ്നമല്ലെന്നും ജീവിതം തുടങ്ങാൻ പോകുന്നതേ ഉള്ളുവെന്നുമുള്ള ശുഭാപ്തിവിശ്വാസം നൽകുകയാണ് മാധവൻ. ട്വിറ്ററിൽ താരം പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പരീക്ഷയിൽ വിജയിച്ച ആളുകളെ അഭിനന്ദിക്കാനും താരം മറന്നില്ല. ബോർഡ് പരീക്ഷയിൽ 58 ശതമാനം മാർക്കായിരുന്നു താൻ നേടിയതെന്നും മാധവൻ പറയുന്നു.