വേദയായി വിജയ് സേതുപതി എത്തിയ ചിത്രത്തില്‍ വിക്രമായത് മാധവന്‍ ആയിരുന്നു. 

ബോളിവുഡിന്റെ പ്രിയതാരമാണ് ഹൃത്വിക് റോഷന്‍(Hrithik Roshan). സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തിൽ എന്നും മുന്നിൽ തന്നെയാണ് താരം. ഇപ്പോഴിതാ ഹൃത്വിക്കിനെ കുറിച്ച് നടൻ മാധവൻ(Madhavan) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ ഹൃത്വിക്കിനെ പോലെ ഫിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധവന്‍ പറഞ്ഞു. 

ഞങ്ങള്‍ രണ്ടുപേരും ഒരേസമയം യാത്ര തുടങ്ങിയവരാണ്. അവന്‍ ഇപ്പോഴും ഗ്രീക്ക് ദേവനെ പോലെ കാണപ്പെടുന്നു. കൂടാതെ അതിശയകരമായ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്യുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ തരത്തില്‍ അഭിനയിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

'വിക്രം വേദ'യുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് റോഷൻ ഇപ്പോൾ അഭിനയിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളിവുഡില്‍ 2017ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വന്‍ വിജയം നേടിയ ഒന്നായിരുന്നു വിക്രം വേദ. 

വേദയായി വിജയ് സേതുപതി എത്തിയ ചിത്രത്തില്‍ വിക്രമായത് മാധവന്‍ ആയിരുന്നു. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.