കാന്താര ചാപ്റ്റർ -1 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോട് കൂടിയാണ് മാജിക് ഫ്രെയിംസ് ജയശ്രീ തിയേറ്റർ പ്രദർശനം ആരംഭിക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ സിനിമ ആസ്വാദകരുടെ മനം കവർന്ന ജയശ്രീ തിയേറ്റർ പുത്തൻ സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക്. ഡോൾബി അറ്റ്മോസ് 4k റെസലൂഷനോട് കൂടിയാണ് മാജിക് ഫ്രെയിംസിന്റെ അമരക്കാരൻ ലിസ്റ്റിൻ സ്റ്റീഫൻ തിയറ്റർ പുനർക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഒരു സ്ക്രീൻ ആണ് ഇവിടെ ഉള്ളത്. മികച്ച ദൃശ്യാനുഭവവും ശ്രവ്യാനുഭവവും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നതുതന്നെയാണ് മാജിക് ഫ്രെയിംസിന്റെ ഈ തീയേറ്ററും ലക്ഷ്യമിടുന്നത്.
2022ലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ കാന്താരയുടെ ആദ്യഭാഗം കാന്താര ചാപ്റ്റർ -1 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോട് കൂടിയാണ് മാജിക് ഫ്രെയിംസ് ജയശ്രീ തിയേറ്റർ പ്രദർശനം ആരംഭിക്കുന്നത്. ജയശ്രീ തിയേറ്ററിന്റെ ഓൺലൈൻ ബുക്കിംഗ് പാർട്ണർ ആയ ഡിസ്ട്രിക്ട് ബൈ സൊമാറ്റോയിലൂടെ ടിക്കറ്റുകൾ ലഭ്യമാണ്. തീയറ്ററിന്റെ പുനർ ക്രമീകരണ ഉദ്ഘാടന ചടങ്ങിൽ മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫൻ, പ്രിൻസ് ആൻഡ് ഫാമിലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ റാണിയ റാണ, പ്രൊഡ്യൂസർ ആൽവിൻ ആന്റണി, തുടങ്ങി സിനിമ- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ ഒരുപാട് പ്രമുഖരും പങ്കെടുത്തു.
അതേസമയം, കാന്താര ചാപ്റ്റർ 1ന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. മാസ് എന്റർടെയ്നറിന്റെ അവസാന വാക്കാണ് ചിത്രമെന്ന് വിശേഷിപ്പിച്ച പ്രേക്ഷകർക്ക് വൻ ദൃശ്യ വിസ്മയമാണ് ഋഷഭ് ഷെട്ടി ഒരുക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷ്ഷൻസ് ആണ്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ്. കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1ൽ പറയുക എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.



