ദിയയും, അച്ഛന്‍ കൃഷ്ണകുമാറും ചടങ്ങ് സംബന്ധിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണകുമാര്‍ വിവാഹിതയാകുന്നു. തമിഴ്നാട് സ്വദേശി അശ്വിന്‍ ഗണേഷാണ് വരന്‍. സെപ്തംബറിലായിരിക്കും വിവാഹം എന്നാണ് സൂചന. അടുത്തിടെ നടന്ന പെണ്ണുകാണല്‍ ചടങ്ങിന്‍റെ വീഡിയോ ദിയ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. അശ്വിനും മാതാപിതാക്കളും, സഹോദരനും ഭാര്യയും അവരുടെ കുഞ്ഞുമാണ് ദിയയെ പെണ്ണുകാണാന്‍ എത്തിയത്. 

ദിയയും, അച്ഛന്‍ കൃഷ്ണകുമാറും ചടങ്ങ് സംബന്ധിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാറും ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒസിയുടെ സന്തോഷം ഞങ്ങളുടെതും' എന്നാണ് കൃഷ്ണകുമാര്‍ നല്‍കിയ ക്യാപ്ഷന്‍. 

View post on Instagram

തമിഴ് ആചാര പ്രകാരം താമ്പൂല തട്ടുമായും മറ്റുമാണ് അശ്വിന്‍റെ കുടുംബം പെണ്ണുകാണാന്‍ എത്തിയത്. ദിയയുടെ വീട്ടിൽ മൂത്ത സഹോദരി അഹാന ഒഴികെയുള്ളവര്‍ എല്ലാം ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 

View post on Instagram

സിനിമ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിയ കൃഷ്ണകുമാര്‍. നേരത്തെ തന്നെ ദിയ അശ്വിനുമായുള്ള പ്രണയം സോഷ്യല്‍ മീഡിയ വഴി തുറന്നു പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും റീലുകളും വൈറലായിരുന്നു. 

YouTube video player

നാട്ടുകാരെ ഭീതിയിലാക്കി അനുമതിയില്ലാതെ സ്ഫോടനങ്ങള്‍: വിജയിയുടെ ‘ഗോട്ട്’ഷൂട്ടിംഗിന് കുരുക്ക് ?

ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ച സൂപ്പര്‍താരത്തെ കാണാന്‍ ഓടിയെത്തി അജിത്ത്