പതിനേഴാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യക്ക് ആശംസകളുമായി മഹേഷ് ബാബു.

മലയാളികള്‍ക്കും പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് മഹേഷ് ബാബു (Mahesh Babu). മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്‍കറും (Namrata Shirodka) നടിയെന്ന നിലയില്‍ മികവ് കാട്ടിയിരുന്നു. ഇരുവരും സ്വന്തം വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മഹേഷ് ബാബുവും നമ്രതയും.

വളരെ പെട്ടെന്ന് തന്നെ 17 വര്‍ഷങ്ങള്‍. വിവാഹ വാര്‍ഷിക ആശംസകള്‍ നമ്രത.സ്‍നേഹം എന്നാണ് മഹേഷ് ബാബു എഴുതിയിരിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും മഹേഷ് ബാബു പങ്കുവെച്ചിരിക്കുന്നു.

View post on Instagram

നമ്രത ഷിരോദ്‍കറും മഹേഷ് ബാബുവും 2005ലാണ് വിവാഹിതരാകുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഗൗതം കൃഷ്‍ണ എന്ന മകനും സിതാര എന്ന മകളും.

'സര്‍ക്കാരു വാരി പാട്ട'യാണ് മഹേഷ് ബാബുവിന്റേതായി റിലീസ് ചെയ്യാനുള്ളത്. പരശുറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. മെയ്‍ 12നാണ് ചിത്രം റിലീസ് ചെയ്യുക.