സൂര്യയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സൂരരൈ പൊട്രു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ചിത്രം. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മികച്ച പ്രതികരണം ലഭിച്ച സൂരരൈ പൊട്രുവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മഹേഷ് ബാബു. സൂര്യയുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. സൂര്യയെയും അപര്‍ണ ബാലമുരളിയെയും ഉള്‍പ്പടെയുള്ളവരെ അഭിനന്ദിക്കുകയാണ് മഹേഷ് ബാബു.

എന്തൊരു പ്രചോദനപരമായ സിനിമ. മികച്ച സംവിധാനവും മികച്ച പ്രകടനങ്ങളും. സൂര്യയുടെ മികച്ച പ്രകടനം. ടീമിന് മുഴുവൻ അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ മഹേഷ് ബാബു അപര്‍ണ ബാലമുരളിയെ അടക്കം ടാഗ് ചെയ്‍തിട്ടുണ്ട്. ഒട്ടേറെ അഭിനേതാക്കള്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്‍തത്.

റിലീസ് ചെയ്യുന്നതിന് മുന്നേ ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു.

സിനിമ റിലീസ് ചെയ്‍തപ്പോള്‍ വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജി ആര്‍ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമ ജി ആര്‍ ഗോപിനാഥനും ഇഷ്‍ടപ്പെട്ടിരുന്നു. സൂര്യ സൂരരൈ പൊട്രുവിലൂടെ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതും.