രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. 

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ഇപ്പോഴത്തെ പാന്‍ ഇന്ത്യന്‍താരമാണ് രാം ചരൺ. രാം ചരണും സുഹൃത്തായ യുവി ക്രിയേഷൻസിന്റെ വിക്രം റെഡ്ഡിയുമായി സഹകരിച്ച് ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് വി മെഗാ പിക്‌ചേഴ്‌സ്. അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു. ദ ഇന്ത്യ ഹൗസ് എന്നാണ് ചിത്രത്തിന്‍റെ പേര്.

രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. രാം ചരൺ, വി മെഗാ പിക്‌ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തിറക്കിയ ടൈറ്റില്‍ അനൌണ്‍സ്മെന്‍റ് വീഡിയോ ഇതിനകം വൈറലായാണ്. സവാര്‍ക്കറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ (1905) ലണ്ടനിലെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സവാര്‍ക്കറുമായി ബന്ധമുണ്ട് ചിത്രത്തിന് എന്നാണ് സൂചന. പ്രേക്ഷകരെ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. 

Scroll to load tweet…

ലണ്ടനിലെ ഇന്ത്യാ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലുള്ള ഒരു പ്രണയകഥയാണ് ഇതെന്നാണ് ടീസർ സൂചന നൽകുന്നത്. കത്തുന്ന ഇന്ത്യാ ഹൗസിന്റെ നാടകീയമായ ചിത്രീകരണം വീഡിയോയിലുണ്ട്.

പ്രധാന ഇന്ത്യൻ ഭാഷകളിലും തിരഞ്ഞെടുത്ത വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചു. കാമറൂൺ ബ്രൈസൺ ഛായാഗ്രഹണം നിർവഹിക്കും. ബാക്കി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവരും. 

"ട്രൂ സ്റ്റോറി എന്ന് എഴുതിയാൽ മാത്രം പോരാ": 'ദി കേരള സ്റ്റോറി'ക്കെതിരെ കമല്‍ഹാസന്‍

ജിഗു..ജിഗു റെയില്‍: മാമന്നനിലെ രണ്ടാം ഗാനം കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പാടി റഹ്മാന്‍