കൊച്ചി: മലയാള സിനിമയില്‍ പുതിയ നായകനടൻമാരുടെ ഡേറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിര്‍വ്വാഹക സമിതി അംഗം അനില്‍ തോമസ്. താരങ്ങള്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി നടത്തുന്നതാണ് പ്രശ്നം. 

ഇടയ്ക്കെങ്കിലും പുറത്തുള്ള നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കണമെന്നും അനില്‍ തോമസ് പറഞ്ഞു. ഒരേസമയം ഒന്നിലേറെ സിനിമകളില്‍ ജോലിചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുണ്ട്. ഒരുസമയം പരമാവധി രണ്ട് സിനിമയെന്ന് നിശ്ചയിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം ഒരുക്കണമെന്നും അനില്‍ തോമസ് പറ‌ഞ്ഞു.

ടൊവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറച്ചു; ആർക്കും വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് നിർമ്മാതാക്കൾ...

 

കരാര്‍ ഒപ്പിട്ടത് 20 ലക്ഷത്തിനു തന്നെയെന്ന് ബൈജു; തര്‍ക്കം പരിഹരിച്ചെന്ന് നിര്‍മ്മാതാവ്...