കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്‍റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. 

ഹൈദരാബാദ്: സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിന്‍റെ ടീസര്‍ ഇറങ്ങിയതിന് പിന്നാലെ ട്രെന്‍റിംഗാണ്. ചിത്രത്തിന്റെ ടീസർ ജൂലൈ 6 നാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. രണ്ട് ദിവസത്തില്‍ തന്നെ ടീസറിന് യൂട്യൂബില്‍ 100 ​​ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടാന്‍ സാധിച്ചു.

ആക്ഷൻ ത്രില്ലറാണ് ചിത്രം എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്‍റെ ടീസര്‍. സലാറിന്റെ ടീസറിന് ലഭിച്ച നല്ല പ്രതികരണത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റിൽ പുറത്തുവിടുമെന്ന് സലാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡില്‍ വഴി നിര്‍മ്മാതാക്കള്‍ പറയുന്നത്. 

കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്‍റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ യുഎസ്‍പി ആണ്. 

പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ചിത്രത്തിന്‍റെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി.

ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. 

Scroll to load tweet…

ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഞെട്ടിക്കുന്ന സലാര്‍ ടീസര്‍: എത്തിയത് പുലര്‍ച്ചെ 5.12ന്; പ്രഭാസും, പൃഥ്വിയും ടീസറില്‍.!

രണ്ട് ദിവസത്തില്‍ നൂറ് മില്ല്യണ്‍ വ്യൂ; യൂട്യൂബ് ഇളക്കിമറിച്ച് സലാര്‍ ടീസര്‍

WATCH LIVE - Asianet News

YouTube video player