അശ്ലീല കമന്റിന് എതിരെ രൂക്ഷമായി പ്രതികരിച്ച് ജയറാമിന്റെ മകള്‍.

മലയാളത്തിന്റെ പ്രിയ താരം ജയറാമിന്റെ മകള്‍ മാളവികയും പ്രേക്ഷകര്‍ പരിചിതയാണ്. ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം സാമൂഹ്യ മാധ്യമത്തില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു അശ്ലീല കമന്റിന് ചുട്ട മറുപടി കൊടുത്ത മാളവിക ജയറാമിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍. മാളവിക ജയറാമിന്റെ മറുപടിയുടെ സ്‍ക്രീൻ ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.

സഹോദരൻ കാളിദാസിനും ജയറാമിനും ഒപ്പമുള്ള തന്റെ ഒരു ഫോട്ടോ മാളവിക പങ്കുവെച്ചിരുന്നു. ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്നതിന്റെ ഫോട്ടോയായിരുന്നു ഇത്. മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാലത്തെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തു. എന്നാല്‍ ഒരാള്‍ ഫോട്ടോയ്‍ക്ക് മോശം കമന്റുമായി രംഗത്ത് എത്തി. ഇതേ വസ്‍ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്‍ത് കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കമന്റ്. മറുപടിയുമായി മാളവിക ജയറാമും രംഗതത്ത് എത്തി. ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അനുചിതമായ/ അസ്വസ്‍തപ്പെടുത്തുന്ന കമന്റുകള്‍ പറയാൻ എളുപ്പമാണ്. എന്നാല്‍ ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യപ്പെടുമോ എന്നും മാളവിക കമന്റില്‍ ചോദിച്ചു.

അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയും സ്‍ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 'മായം സെയ്‍തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് 'മായം സെയ്‍തായ് പൂവെ' പാട്ടിന്റെ സംഗീത സംവിധായകൻ.

'മായം സെയ്‍തായ് പൂവെ' എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ഗോപിനാഥ് ദുരൈയാണ് വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രണവ്, സൈറാം എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. സുരേഷ് പി ആണ് സഹ നിര്‍മാതാവ്. നാഗൂര്‍ മീരനാണ് സംഗീത വീഡിയോയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. ആശയം വിശാല്‍ രവിചന്ദ്രൻ. വീണ ജയപ്രകാശാണ് ചിത്രസംയോജനം. കളറിസ്റ്റ് വൈഭവ്, കലാസംവിധാനം ശിവ ശങ്കര്‍. പിആര്‍ഒ സുരേഷ് ചന്ദ്ര, രേഖ എന്നിവരുമാണ്.

Read More : ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍