മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മക്കളാണ് കാളിദാസും മാളവികയും. കാളിദാസ് ജയറാം നടനെന്ന നിലയില്‍ ശ്രദ്ധേയനാകുമ്പോള്‍ മാളവിക മോഡലായി തിളങ്ങുകയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  ഇപോഴിതാ മാളവിക ജയറാം പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്.

കാളിദാസ് ജയറാം എടുത്ത തന്റെ ഫോട്ടോയാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. ഈ വ്യക്തിയുടെ അനന്തമായ കഴിവുകൾ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മികച്ച ഫോട്ടോഗ്രാഫറാണ് കാളിദാസ് ജയറാമെന്നാണ് എല്ലാവരും പറയുന്നത്.

കാളിദാസ് ജയറാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ബാക്ക് പാക്കേഴ്‍സ് ആയിരുന്നു.

യഥാര്‍ഥ ജീവിത കഥയാണ് സിനിമയുടെ പ്രമേയം എന്നായിരുന്നു വാര്‍ത്തകള്‍.