മലയാള യുവ നായികമാരില്‍ അന്യഭാഷകളിലും ശ്രദ്ധേയയാണ് മാളവിക മോഹനൻ. അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മാളവിക. മാളവികയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയുള്ള മാളവികയുടെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മാളവിക തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനു വേണ്ടി  മാറവിക മോഹനന്‍ പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധായകൻ.