ക്രൈം ത്രില്ലർ 'എന്നൈ സുഡും പനി'യിലൂടെ തമിഴിലേക്ക് ഒരു മലയാളി വില്ലൻ കൂടി..

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷങ്ങളായി സിനിമ മേഖലയിൽ ഡിജിറ്റൽ കൺസൽട്ടൻ്റ്, മൂവി കൺസൽട്ടൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.

malayalam actor dhaneesh villain role in Ennai Sudum Pani tamil movie

ഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എസ്.എൻ.എസ് പിക്ചേഴ്സിൻ്റെ ബാനറിൽ ഹേമലത സുന്ദർരാജ് നിർമിക്കുന്ന "എന്നൈ സുഡും പനി" എന്ന തമിഴ് ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തി. എൻകാതലി സീൻ പോഡുറ, വാഗൈ എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സേവ സംവിധാനം ചെയുന്ന ചിത്രമാണിത്. നടരാജ് സുന്ദർരാജ് നായകനാവുന്ന ചിത്രത്തിൽ മലയാളിയായ ധനീഷ് ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൽ ഉപാസന ആർസി ആണ് നായികയായത്. 

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷങ്ങളായി സിനിമ മേഖലയിൽ ഡിജിറ്റൽ കൺസൽട്ടൻ്റ്, മൂവി കൺസൽട്ടൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. കൂടാതെ 'ടു സ്റ്റേറ്റ്സ് ' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലന്‍വേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്‌സിനിമക്കു പുതുമയല്ല. സൂപ്പര്‍താരങ്ങളോടു കിടപിടിക്കുന്ന ബോളിവുഡ് താരങ്ങളെ വരെ ഇറക്കുമ്പോഴും തമിഴ് ആരാധകര്‍ക്ക് മല്ലുവില്ലന്‍മാരെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ചരിത്രമാണുള്ളത്. അതങ്ങു എം.എന്‍.നമ്പ്യാര്‍ മുതൽ രാജന്‍ പി.ദേവും ദേവനും മുരളിയും തുടങ്ങി ലാൽ, കൊല്ലം തുളസി, സായികുമാര്‍, കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ വരെയുള്ളവർ ഇതിന് ഉദാഹരണമാണ്.

കത്തിപടർന്ന് എമ്പുരാൻ, ഇളംതെന്നലായി 'തുടരും'; മോഹൻലാൽ ചിത്രത്തിലെ പുതു ​ഗാനം എത്തി

ചിത്രത്തിൽ കെ. ഭാഗ്യരാജ്, ചിത്ര ലക്ഷ്മണൻ, മനോബാല, തലൈവാസൽ വിജയ്, മുതുക്കലൈ, സിംഗംപുലി, കൂൾ സുരേഷ്, സുന്ദർരാജ്, ബില്ലി മുരളി, പളനി ശിവപെരുമാൾ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം- വെങ്കട്ട്, ചിത്രസംയോജനം- ഇളങ്കോവൻ, സംഗീത സംവിധാനം- അരുൾ ദേവ്, നൃത്ത സംവിധാനം- സാൻഡി & രാധിക തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി.ശിവപ്രസാദ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios