ജാസി ഗിഫ്റ്റിന്റെ പേരില്‍ പ്രചരിക്കുന്ന കഥയുടെ വാസ്‍തവം.

ഗായകൻ ജാസി ഗിഫ്റ്റ് അടുത്തിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ വെച്ച് പാടുന്നതിനിടെ ജാസി ഗിഫ്റ്റില്‍ നിന്ന് മൈക്ക് പ്രിൻസിപ്പല്‍ പിടിച്ചുവാങ്ങുകയായിരുന്നു. കോറസ് പാടാൻ മറ്റൊരാളും എത്തിയതിനെ തുടര്‍ന്ന് കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്‍സ കോളേജ് പ്രിൻസിപ്പില്‍ പ്രിൻസിപ്പല്‍ മൈക്ക് വാങ്ങിയതില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങിയിരുന്നു. ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനെയും ഗായകനെയും ഉള്‍ക്കൊള്ളാൻ ഇനിയും മനസ് പാകമാകാത്തവര്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജംഷിദ് പള്ളിപ്രം എഴുതിയ കുറിപ്പ് ചര്‍ച്ചയാകുകയാണ്.

മലയാള നടൻ മമ്മൂട്ടിയുടെ മകളുടെ കല്യാണവും ലജ്ജാവതി പാട്ടും ഓര്‍മിപ്പിച്ചാണ് ജംഷിദ് പള്ളിപ്രത്തിന്റെ കുറിപ്പ്. അന്ന് രാത്രി മൈലാഞ്ചി കല്യാണത്തിന് അവിടെ പ്രധാനപ്പെട്ട നടൻമാരും ഗായകരും സംവിധായകരുമെല്ലാം ഒത്തുകൂടിയിരുന്നു. ഒരു കുടിയൻ പന്തലിൽ വലിഞ്ഞുകയറി. മദ്യപിച്ചു ലക്കുകെട്ട് അയാളൊരു പാട്ടുപാടി. ലജ്ജാവതിയെ എന്ന പാട്ടാണത്. പാട്ടുകേട്ട് ആളുകൾ നിശബ്‌ദരായി. പാട്ടിന് എല്ലാവരും കയ്യടിച്ചു. പന്തലിൽ ഉണ്ടായിരുന്ന ഒരു സംവിധാകന്റെ സിനിമയില്‍ ആ ഗാനം പാടാൻ കുടിയന് അവസരം കിട്ടി. അയാളുടെ പേരാണ് ജാസി ഗിഫ്റ്റ്.

ആ ഒരു ഗോസിപ്പിന് 20 വര്‍ഷത്തോളം പഴക്കമുണ്ട്. ഇതില്‍ നടൻ മമ്മൂട്ടിയുടെ മകളുടെ കല്യാണവും അവിടെ വെച്ച് ജാസി ഗിഫ്റ്റിന്റെ ഗാനം കേട്ടതുമെല്ലാം ശരിയാണ്. പക്ഷെ യഥാർത്ഥ സംഭവം അങ്ങനെയല്ലെന്നും പറയുകയാണ് ജംഷിദ് പള്ളിപ്രം. ജാസി ഗിഫ്റ്റ് മമ്മൂട്ടിയുടെ മകളുടെ കല്യാണത്തിന് ലജ്ജാവതിയെ ഗാനം കേള്‍പ്പിച്ചതും കുറിപ്പില്‍ ജംഷിദ് പള്ളിപ്രം വ്യക്തമാക്കുന്നു.

ഗായകകനുമായി ജാസി ഗിഫ്റ്റ് സംഗീത സംവിധാനം ചെയ്‍തവയില്‍ ഫോർ ദി പീപ്പിൾ മൂന്നാമത്തെ സിനിമയായിരുന്നു. ലജ്ജാവതിയേ എന്ന ഗാനം ട്യൂണിട്ടപ്പോള്‍ സിനിമയില്‍ അദ്‍നാൻ സാമിയെ കൊണ്ട് പാടിക്കാനായിരുന്നു ഉദ്ദേശ്യം. അതുനടന്നില്ല. ഒടുവിൽ ഗാനം ജാസി ഗിഫ്റ്റ് തന്നെ പാടി. റെക്കോർഡിങ്ങും നിർമാണവും പൂർത്തിയാക്കി ആ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഓഡിയോ കാസറ്റൊന്നും റിലീസ് ചെയ്‍തിട്ടില്ല. എന്നാല്‍ ഒരു ചാനലിലെ പ്രോഗ്രാമിലെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ആ ഗാനം കേള്‍പ്പിച്ചു. ഗാനം നടൻ മമ്മൂട്ടിയുടെ മകളുടെ കല്യാണത്തിനു വേണം എന്ന് വീട്ടുകാര്‍ക്ക് ആഗ്രഹം. നിർമാതാവ് സാബുവിന് ഫോൺ വന്നു. അങ്ങനെ ആ ഗാനം മൈലാഞ്ചി കല്യാണത്തിന് കേള്‍പ്പിച്ചു ആളുകൾ നൃത്തംവെച്ചു. ലജ്ജാവതിയെ എന്ന പാട്ട് ഇറങ്ങിയ ശേഷം നിയന്ത്രിക്കാൻ സാധിക്കാത്തത്രയും ജനങ്ങൾ ജാസി ഗിഫ്റ്റിനെ കാണാൻ കൂടിയിരുന്നു. ആരാധകരുടെ തിക്കും തിരക്കും കാരണം പലയിടങ്ങളിലും സ്മോക്കിട്ട് ഡ്യൂപിനെ മുന്നിൽ നടത്തിയും മറ്റൊരു വഴിയിലൂടെ ജാസി ഗിഫിറ്റിനെ നടത്തിച്ചുമാണ് സംഘാടകർ അയാളെ സ്റ്റേജിലെത്തിച്ചത്. അങ്ങനെ ഒരു വലിയ ചര്‍ച്ചയായതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടുണ്ടായ ഒരു ഗോസിപ്പ് കഥയാണ് തുടക്കത്തില്‍ പറഞ്ഞത്. വംശീയബോധം ആവശ്യത്തിലധികമുള്ള മലയാളികൾക്ക് ആ കഥ വിശ്വസിക്കാൻ പാകത്തിലുള്ള ശരീരവും നിറവും ശബ്ദവുമായിരുന്നു ജാസി ഗിഫ്റ്റിന്റേത്.

ആ വംശീയബോധമുള്ള മലയാളികളിലൊന്നാണ് കഴിഞ്ഞ ദിവസം സ്റ്റേജിൽ മൈക്ക് തട്ടിപ്പറിച്ച പ്രധാന അധ്യാപിക. വാർത്തയായപ്പോൾ അധ്യാപികയെ പിന്തുണച്ചവർ. ഇവന്റെ പാട്ടാണ് ശിക്ഷയെന്ന് പരിഹസിച്ചവര്‍. അതിഥിയായെത്തിയ ഒരു ഗായകൻ പാടികൊണ്ടിരിക്കെ വേദിയില്‍ ഒരാൾ യേശുദാസിൽ നിന്നോ എം ജി ശ്രീകുമാറിൽ നിന്നോ ചിത്രയിൽ നിന്നോ മൈക്ക് പിടിച്ചുവാങ്ങുമോ എന്ന ചോദ്യം പലരും ചോദിച്ചു കഴിഞ്ഞു. ഇല്ല എന്നാണ് ഉത്തരം. സവർണ്ണതയോടും അവർണ്ണതയോടും എങ്ങനെ പെരുമാറണമെന്നത് വംശീയവാദികൾക്കറിയാം എന്നതാണ് വസ്‍തുത. അവർ അങ്ങനെയേ പ്രവർത്തിക്കുകയുള്ളൂ. ഇന്നും മെലഡിയും ഇന്ത്യൻ ശാസ്ത്രീയ സംഗീതവുമാണ് പവിത്രമായ ഗാനം എന്ന് കരുതുന്ന ആളുകൾക്കിടയിൽ വെസ്റ്റേൺ മ്യൂസിക്ക് മിക്സ് ചെയ്‍ത് സംഗീതത്തെ നശിപ്പിച്ച താന്തോന്നി. പാട്ടുകളിൽ മലയാളി തനിമയില്ലാതെ ഹിപ് ഹോപും റാപും പൊതുവിടങ്ങളിലേക്ക് എത്തിച്ച കുരുത്തംകെട്ടവൻ.

അയാളുടെ പാട്ട് പലർക്കും ചെകിടത്തേറ്റയടിയാണ്. സാമ്പദ്രായികമായുള്ള സവർണ്ണതയെ തച്ചുതകർത്താണ് സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് പ്രേക്ഷകരിലേക്ക് എത്തിയത്. അയാള്‍ മലയാളത്തിലെ ഒരേ ഒരു സിനിമയിലൂടെ ഉണ്ടാക്കിയ ക്രൗഡിനെ ഗാനങ്ങൾക്ക് ഇന്നോളം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇനിയും മനസ്സ് പാകപ്പെടാത്ത ആളുകൾ ഇരുപത് വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവാണ് ആ പ്രധാന അധ്യാപിക എന്നും ജംഷിദ് പള്ളിപ്രം എഴുതിയിരിക്കുന്നു. ഗായകൻ ജാസി ഗിഫ്റ്റിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത് നിരവധിയാള്‍ക്കാരാണ്.

Read More: ജയ് ഗണേഷുമായി ഉണ്ണിമുകുന്ദൻ, ചിത്രത്തിന്റെ പുതിയ പോസ്റ്റ‌ര്‍ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക